Flash News

പിന്‍‌വലിച്ച കരട് വന നയത്തിനു പിന്നില്‍ അന്താരാഷ്‌ട്ര ലോബികള്‍: ഇന്‍ഫാം

July 12, 2016

Title1

കൊച്ചി: കേന്ദ്ര വനം-പരി­സ്ഥിതി മന്ത്രാ­ലയം ജൂണ്‍ 16ന് പുറ­പ്പെ­ടു­വിച്ച കര­ടു­വനനയം
ജൂണ്‍ 25ന് പിന്‍വ­ലിച്ച സാഹ­ച­ര്യ­ത്തെ­ക്കു­റിച്ച് അന്വേ­ഷണം വേണ­മെന്നും പിന്‍വ­ലി­ക്കല്‍
സംബ­ന്ധിച്ച് കേന്ദ്ര­സര്‍ക്കാരിന്റെ വിശ­ദീ­ക­രണം തൃപ്തി­ക­ര­മ­ല്ലെന്നും ഇന്‍ഫാം ദേശീയ
സെക്ര­ട്ടറി ജ­ന­റല്‍ ഷെവലി­യര്‍ അഡ്വ.­വി.­സി.­സെ­ബാ­സ്റ്റ്യന്‍ അഭ്യര്‍ത്ഥി­ച്ചു.

കര­ടു­വ­ന­ന­യ­ത്തെ­ക്കു­റിച്ച് പൊതു­ജ­ന­ങ്ങ­ളുടെ അഭി­പ്രായം ജൂണ്‍ 30­നകം
അറി­യി­ക്ക­ണ­മെന്ന അഭ്യര്‍ത്ഥന വനം ഡപ്യൂട്ടി ഇന്‍സ്‌പെ­ക്ടര്‍ ജന­റല്‍ എ.­കെ.­
മൊ­ഹന്തി പുറ­പ്പെ­ടു­വി­ച്ചി­രു­ന്നു. എന്നാല്‍ ജൂണ്‍ 25ന് വനം ഡിജി­പിയും പരി­സ്ഥി­തി
­മ­ന്ത്രാ­ലയം സ്‌പെഷ്യല്‍ സെക്ര­ട്ട­റി­യു­മായ എസ്.­എ­സ്.­നെജി കേന്ദ്ര­സര്‍ക്കാര്‍ കര­ടു­
വ­ന­നയം പ്രഖ്യാ­പി­ച്ചി­ട്ടി­ല്ലെന്നും ഇന്ത്യന്‍ ഇന്‍സ്റ്റി­റ്റിയൂട്ട് ഓഫ് ഫോറസ്റ്റ്
മാനേജ്മെന്റ് ഭോപ്പാ­ലി­ന്റേത് ഒരു പഠനം മാത്ര­മാ­ണെന്നും ഈ പഠനം മന്ത്രാ­ലയം
ചര്‍ച്ച­ചെ­യ്യു­കയോ തീരു­മാനം എടു­ക്കു­കയോ ചെയ്തി­ട്ടി­ല്ലെന്നും വ്യക്ത­മാ­ക്കി.

സര്‍ക്കാര്‍ സംവി­ധാ­ന­ങ്ങ­ളെ­പ്പോലും വെല്ലു­വി­ളിച്ച് ഉദ്യോ­ഗ­സ്ഥരും, പരി­സ്ഥിതി
മൗലി­ക­വാ­ദി­കളും അന്താ­രാഷ്ട്ര ഏജന്‍സി­കളും ചേര്‍ന്ന് നട­ത്തിയ വന്‍
ഗൂഢാ­ലോ­ച­ന­യാണ് ഇപ്പോള്‍ വെളി­ച്ച­ത്തു­വ­ന്നി­രി­ക്കു­ന്ന­ത്. ഭോപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
റിപ്പോര്‍ട്ടിന്റെ തല­ക്കെ­ട്ടു­തന്നെ കരട്‌വന­നയം 2016 എന്നാ­ണ്. ഒന്നാം പേജില്‍ കേ­ന്ദ്ര­
സര്‍ക്കാര്‍ ചുമ­ത­ല­പ്പെ­ടു­ത്തി­യ­തു­മൂ­ല­മാണ് ഇതു തയ്യാ­റാ­ക്കു­ന്ന­തെന്നും വ്യക്ത­മാ­ക്കു­ന്നു.
ഇതിലും ഗൗര­വ­മേ­റി­യത് ഭോപ്പാല്‍ ഇന്‍സ്റ്റി­റ്റിയൂട്ട് തയ്യാ­റാ­ക്കി പ്രസി­ദ്ധ­പ്പെ­ടുത്തിയ
ഇന്‍ഡ്യാ ഗവണ്‍മെന്‍­റിന്റെ കര­ടു­വ­ന­നയം 2016 തയ്യാ­റാ­ക്കു­ന്ന­തിന് സാമ്പ­ത്തിക
സഹായം ചെയ്തി­രി­ക്കു­ന്നത് യുണൈ­റ്റഡ് നേ­ഷന്‍സ് ഡെവ­ല­പ്പ്‌മെന്റ് പ്രോഗ്രാം
(യു­എന്‍ഡി­പി)­ആ­ണ്.

ഇന്ത്യ­യിലെ പരി­സ്ഥിതി പ്രസ്ഥാ­ന­ങ്ങള്‍ക്ക് കാല­ങ്ങ­ളായി സാമ്പ­ത്തി­ക­സ­ഹായം
നല്‍കുന്ന അന്താ­­രാഷ്ട്ര ഏജന്‍സി­യാണ് യുഎന്‍ഡി­പി. ഒരു അ­ന്താ­രാഷ്ട്ര
സാമ്പ­ത്തിക ഏജന്‍സി­യുടെ സഹാ­യ­ത്തില്‍ ഇന്ത്യയുടെ വന­നയം
രൂപീ­ക­രി­ക്കു­മ്പോള്‍ ഉണ്ടാ­കുന്ന പ്രത്യാ­ഘാ­ത­ങ്ങള്‍ വളരെ വലു­താ­ണ്. ഇന്ത്യ­യുടെ
മൂന്നി­ലൊ­ന്നു­ഭാഗം വനവും മര­ങ്ങളും നിറ­ഞ്ഞ­താ­ക്ക­ണ­മെ­ന്ന്
നിര്‍ദ്ദേ­ശി­ച്ചി­രി­ക്കു­ന്ന­തിന്റെ പിന്നില്‍ വന്‍ഗൂ­ഢാ­ലോ­ച­ന­യു­ണ്ട്. വന­നയം സംബ­ന്ധിച്ച്
ഇന്ത്യ­യുടെ താല്പ­ര്യ­ത്തേ­ക്കാ­ളു­പരി പണം മുട­ക്കിയ അന്താ­രാഷ്ട്ര ഏജന്‍സിക്ക്
ഇന്ത്യ­യി­ലുള്ള താല്‍പ­ര്യ­ങ്ങ­ളാ­ണ്. റിപ്പോര്‍ട്ടിലൂടെ ഭോപ്പാല്‍ ഇന്‍സ്റ്റി­റ്റിയൂട്ട്
സം­ര­ക്ഷി­ക്കുവാന്‍ ശ്രമി­ച്ച­തെ­ന്നുള്ള സംശയം നില­നില്‍ക്കു­ന്നു. ഇതിന്റെ പിന്നില്‍
വനംമന്ത്രാ­ലയ ഉദ്യോ­ഗ­സ്ഥരും പരി­സ്ഥി­തിമൗലിക­വാ­ദി­കളും ചേര്‍ന്ന് വന്‍ലോബി­കള്‍
വിദേ­ശ­കാര്‍ബണ്‍ ഫണ്ട് പ്രസ്ഥാ­ന­ങ്ങള്‍ക്കായി പ്രവര്‍ത്തി­ക്കു­ന്ന­തായി വ്യക്ത­മാ­ണെന്നും
കേന്ദ്ര­സര്‍ക്കാര്‍ പ്രത്യേക ഏജന്‍സി­യെ­ക്കൊണ്ട് അന്വേ­ഷി­ക്ക­ണ­മെന്നും വി.­സി.­
സെ­ബാ­സ്റ്റ്യന്‍ ആവ­ശ്യ­പ്പെ­ട്ടു.

ഫാ.­ആന്റണി കൊഴു­വ­നാല്‍
ജ­ന­റല്‍ സെക്ര­ട്ടറി, ഇന്‍ഫാം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top