Flash News

മുഖ്യമന്ത്രി പ്രീണനരാഷ്ട്രീയം അവസാനിപ്പിക്കണം -കുമ്മനം

July 12, 2016

NEW DELHI, INDIA - MAY 22: BJP Kerala president Kummanam Rajasekharan addressing media person after meeting with President Pranab Mukherjee over attacks on party workers allegedly by CPI(M) supporters and to lodge a formal protest with regard to the violence, which took place in Kerala on May 19-20 during the celebration of the LDFs victory, on May 22, 2016 in New Delhi, India. (Photo by Sonu Mehta/Hindustan Times via Getty Images)

തിരുവനന്തപുരം: തീവ്രവാദക്കേസുകളുടെ പേരില്‍ മുസ്ലിംവിരുദ്ധ വികാരം ഇളക്കിവിടാന്‍ ശ്രമമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ഏതെങ്കിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ തീവ്രവാദക്കേസുകള്‍ ഒരു മതത്തിന്‍െറ പേരിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നീക്കം നടക്കുന്നതെന്നും വ്യക്തമാക്കണം.

തീവ്രവാദക്കേസുകളില്‍ മുഖംനോക്കാതെ നടപടിയെടുക്കേണ്ട മുഖ്യമന്ത്രി പ്രീണന രാഷ്ട്രീയം കളിക്കുന്നത് രാജ്യത്തിനുതന്നെ അപകടമാണ്. തീവ്രവാദത്തിന് മതമില്ല എന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാടാണ്. കാവിതീവ്രവാദം എന്ന വാക്ക് സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. അന്ന് അതിനെ പിന്തുണക്കുകയായിരുന്നു പിണറായി അടക്കമുള്ള ഇടത് നേതാക്കള്‍ ചെയ്തത്.

കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടത്തെണം. കൊലപാതകവുമായി ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഒരു പങ്കുമില്ളെന്ന് വ്യക്തമായിട്ടുള്ളതാണ്. എന്നാല്‍ അകാരണമായി സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളെ പ്രതിപട്ടികയിലാക്കി അക്രമം അഴിച്ചുവിടാനാണ് സി.പി.എം ശ്രമം. അതിന്‍െറ ഭാഗമായാണ് പയ്യന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്. നിരന്തരമായ അക്രമങ്ങളുടെ കാരണം കണ്ടത്തൊത്തതും നടപടി ഇല്ലാത്തതുമാണ് കണ്ണൂരില്‍ അക്രമം തുടര്‍ക്കഥയാകാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top