മദ്രാസ് ഹൈകോടതി വളപ്പില്‍ അഭിഭാഷകനെ മകന്‍ വെട്ടി

Malayalam daily news thump-1ചെന്നൈ: മദ്രാസ് ഹൈകോടതി വളപ്പില്‍ മകന്‍െറ വെട്ടേറ്റ അഭിഭാഷകനായ പിതാവ് ഗുരുതരാവസ്ഥയില്‍. വടിവാളുമായി എത്തിയ മകന്‍ രാജേഷ്, അഡ്വ. മണിവര്‍ണന്‍െറ തലക്ക് വെട്ടുകയായിരുന്നു. മറ്റ് അഭിഭാഷകരുടെ മര്‍ദനമേറ്റ രാജേഷും ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് അക്രമത്തിന് കാരണം.

തമിഴ്നാട് പൊലീസിന്‍െറയും കേന്ദ്ര സേനയുടെയും കനത്ത സുരക്ഷയുള്ള കോടതി വളപ്പിലെ സംഭവം പരിഭ്രാന്തി പരത്തി. അഭിഭാഷകരെയും കക്ഷികളെയും ദേഹപരിശോധനക്കു ശേഷമാണ് കേന്ദ്ര സേന കോടതിയിലേക്ക് കടത്തിവിടാറ്. എന്നാല്‍, സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് വടിവാളുമായി യുവാവ് കോടതിവളപ്പില്‍ കയറുകയായിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment