ബന്ധുക്കളുമായി സംസാരിക്കണമെന്ന ജിഷ വധക്കേസ് പ്രതിയുടെ അപേക്ഷ നിരസിച്ചു; കേസില്‍ ഹാജരാകാനുള്ള ആളൂരിന്‍െറ അപേക്ഷയും പരിഗണിച്ചില്ല

Zemanta Related Posts Thumbnail
അഡ്വ. ബി.എ. ആളൂര്‍

കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് നാട്ടിലുള്ള ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. ഈ ആവശ്യമുന്നയിച്ച് അഭിഭാഷകന്‍ പി. രാജനാണ് അപേക്ഷ നല്‍കിയത്. ഇനി പ്രത്യേക കോടതിയാണ് ജിഷ വധക്കേസില്‍ തുടര്‍വാദം നടക്കുക.

അമീറുല്‍ ഇസ്ലാമിനുവേണ്ടി ഹാജരാകാന്‍ അഡ്വ. ബി.എ. ആളൂര്‍ പെരുമ്പാവൂര്‍ കോടതിയില്‍ നല്‍കിയ അപേക്ഷയും പരിഗണിച്ചില്ല. ഫയല്‍ എടുത്തെങ്കിലും അഭിഭാഷകന്‍ ഹാജരാവാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നത്. ഈ അപേക്ഷയും ഇനി പ്രത്യേക കോടതിയാകും പരിഗണിക്കുക. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായ അഭിഭാഷകനാണ് ആളൂര്‍. എന്നാല്‍, കോടതി ആവശ്യപ്പെട്ടാല്‍ താന്‍ പിന്മാറാന്‍ തയാറാണെന്നും അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും പ്രതിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ പി. രാജന്‍ വ്യക്തമാക്കി.

ജിഷ വധക്കേസില്‍ കൊലപാതകം, ബലാത്സംഗം എന്നിവക്കു പുറമെ ഹരിജനപീഡനം എന്ന കുറ്റംകൂടി ചുമത്തിയ സാഹചര്യത്തിലാണ് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment