Flash News

പശുത്തോല്‍ കച്ചവടം നടത്തിയെന്നാരോപിച്ച് യുവാക്കളെ നഗ്നരാക്കി കാറില്‍ കെട്ടിയിട്ട് മര്‍ദിച്ചു

July 13, 2016

Cow-protection

അഹ്മദാബാദ്: ഗുജറാത്തില്‍ അനധികൃതമായി പശുത്തോല്‍ കച്ചവടം ചെയ്യുന്നവരെന്നാരോപിച്ച് നാല് യുവാക്കളെ നഗ്നരാക്കി കാറില്‍ കെട്ടിയിട്ട് മര്‍ദിച്ചു. മര്‍ദനദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതോടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോംനാഥിലാണ് സംഭവമുണ്ടായത്.

തുകല്‍ നിര്‍മാണജോലിക്കാരായ യുവാക്കളെ ചോദ്യം ചെയ്യുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എവിടെനിന്നാണ് പശുത്തോല്‍ കിട്ടിയതെന്ന് ചോദിക്കുന്നത് കാണാം. തങ്ങള്‍ക്ക് മൃഗത്തോല്‍ നിയമപരമായി കിട്ടിയതാണെന്നും എവിടെയും പശുവിനെ അറുക്കുന്നവരില്‍നിന്ന് വാങ്ങിയതല്ലെന്നും യുവാക്കള്‍ പറയുന്നുണ്ട്. പ്രതികളില്‍ രണ്ടുപേര്‍ ഒളിവിലാണ്. ശിവസേനാംഗമെന്ന് അവകാശപ്പെട്ട ഒരാള്‍ അവരില്‍നിന്ന് ഗോമാംസം കണ്ടെടുത്തതായി ആരോപിച്ചു. ചിലര്‍ പശുവിനെ കൊല്ലുന്നതായും ഗോമാംസം തിന്നുന്നതായും തങ്ങള്‍ക്ക് വിവരം ലഭിച്ചതായും പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ശിവസേനാ നേതാവ് രമേഷ് ഗോസ്വാമി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top