Flash News

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്, സെന്റ് ജോസഫ് ടീം ജേതാക്കള്‍

July 13, 2016

2016-06-25-PHOTO-00000961

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ക്രിക്കറ്റ് ടീം ജേതാക്കളായി. ആദിയോടന്തം ആവേശം നിറഞ്ഞുനിന്ന ഫൈനല്‍ മത്സരത്തില്‍ 12 ഓവറുകളില്‍ 6 വിക്കറ്റിന് 76 റണ്‍സ് എടുത്തുകൊണ്ട് സെന്റ് ജോസഫ് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ടീമിനെ പരാജയപ്പെടുത്തിയാണ് സെന്റ് ജോസഫ് വിജയികളായത്. ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 15 ഓവറുകളിലായി 75 റണ്‍സ് എടുത്തു.

ടോസ് ലഭിച്ച സെന്റ് ജോസഫ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തുകൊണ്ട് ഇമ്മാനുവേലിനെ ആദ്യം ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.

സെന്റ് ജോസഫ് ടീമിലെ അംഗങ്ങളായ ബിജു ചാലയ്ക്കല്‍ (ബെസ്റ്റ് ബൗളര്‍), ജിതിന്‍ ഏബ്രഹാം (ബസ്റ്റ് ബാറ്റ്‌സ്മാന്‍), ജോര്‍ജ്ജ് ഐസക്ക് ( മാന്‍ ഓഫ് ദി മാച്ച്) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ക്രിക്കറ്റ് ചാമ്പ്യന്മാര്‍ക്ക് എബി മാത്യു സംഭാവന ചെയ്ത കെ.കെ.മാത്യു കുറ്റിയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി ലഭിച്ചപ്പോള്‍ അപ്‌നാ ബസാര്‍ സംഭാവന ചെയ്ത റണ്ണേഴ്‌സ് അപ്പ് ട്രോഫി ഇമ്മാനുവേല്‍ ടീമിന് ലഭിച്ചു.

ഹൂസ്റ്റണിലെ പ്രമുഖ എക്യൂമെനിക്കല്‍ ക്രിക്കറ്റ് ടീമുകളായ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ, സെന്റ് ജോസഫ് ടീമുകളോടൊപ്പം ട്രിനിറ്റി മാര്‍ത്തോമ്മാ, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ്, സെന്റ് മേരീസ് സിറിയിന്‍ ഓര്‍ത്തഡോക്‌സ്, സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ്, സെന്റ പീറ്റേഴ്‌സ് & സെന്റ് പോള്‍സ്, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ്, സെന്റ് ജയിംസ് ക്‌നാനായ എന്നീ ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു.

ടൂര്‍ണമെന്റിന്റെ വിജയത്തിനുവേണ്ടി റവ.ഫാ.ഏബ്രഹാം സഖറിയാ, എബി മാത്യു, നൈനാന്‍ വീട്ടിനാല്‍, റെജി കോട്ടയം, തോമസ് വൈക്കത്തുശേരില്‍, ഡോ.അന്നാ.കെ.ഫിലിപ്പ്, റോബിന്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു.

ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തും, സ്റ്റാഫോഡ് സിറ്റി ക്രിക്കറ്റ് ഗ്രൗണ്ട് ലഭ്യമാകുന്നതിനും സഹായിച്ച സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യുവിനെ സംഘാടകര്‍ പ്രത്യേകം അഭിനന്ദിച്ചു. മെയ് 14 മുതല്‍ വിവിധ ദിവസങ്ങളില്‍ നടത്തപ്പെട്ട ടൂര്‍ണമെന്റില്‍ ഫൈനല്‍ മത്സരം ജൂണ്‍ 25 നായിരുന്നു.

2016-06-25-PHOTO-00000962 2016-06-25-PHOTO-00000964 (1) IMG_1314 IMG_1315


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top