മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

thusharകോട്ടയം: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. ഇതുമായി ബന്ധപ്പെട്ട് യോഗത്തിന്‍െറ അക്കൗണ്ടിലേക്ക് ഒരു രൂപപോലും വന്നിട്ടില്ല. ദേശസാത്കൃത ബാങ്കുകളില്‍നിന്ന് പണം മൈക്രോഫിനാന്‍സ് യൂനിറ്റുകളിലേക്ക് ചെക് മുഖേനയാണ് നല്‍കിയിട്ടുള്ളത്. നബാര്‍ഡിന്‍െറ പണം മാത്രമാണ് യോഗം വഴി വന്നത്. ഇതില്‍ രണ്ടു കോടിയോളം മാത്രമാണ് തിരിച്ചടക്കാനുള്ളത്.

എല്ലാ രേഖകളും വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തെളിവ് ലഭിച്ചെന്ന വിജിലന്‍സ് നിലപാടിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു തുഷാര്‍. യോഗനേതൃത്വത്തിനെതിരെ കേസ് എടുക്കാന്‍ തെളിവൊന്നുമില്ല. ഏതെങ്കിലും പഞ്ചായത്തില്‍ അഴിമതി നടന്നാല്‍ മുഖ്യമന്ത്രിയെ ജയിലിലിടണമെന്ന് പറയുന്നതുപോലെയാണ് യോഗ നേതൃത്വത്തിനെതിരായ ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment