ജനാധിപത്യമെന്തെന്ന് അറിയാത്ത ബിജെപിയെ സുപ്രീം കോടതി പഠിപ്പിച്ചു; മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

rahul-gandhi-newന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് വിധിയില്‍ തിരിച്ചടി നേരിട്ട കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ പുന:പ്രതിഷ്ഠിച്ച സുപ്രീംകോടതി പ്രധാനമന്ത്രിയ്ക്ക് ജനാധിപത്യം എന്തെന്ന് വിശദീകരിച്ചുകൊടുത്തതില്‍ നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. ഭരണഘടനാ പരമായ ചിട്ടവട്ടങ്ങളെയും ജനാധിപത്യ മാനദണ്ഡങ്ങളെയും ചവിട്ടിയരച്ചവര്‍ പരാജയപ്പെട്ടുവെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിയെ പിന്തുണയ്ച്ചുകൊണ്ട് ആംആദ്മി പാര്‍ട്ടിയും രംഗത്തു വന്നു. ഏകാധിപത്യ മോദി സര്‍ക്കാരിനേറ്റ കനത്ത അടിയാണ് കോടതി 89വിധിയെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രതികരണം. മോദിജി ഒരു പാഠം പഠിച്ചുകാണുമെന്ന് കരുതുന്നു. ഇനിയെങ്കിലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ കാര്യത്തില്‍ അനാവശ്യമായി ഇടപെടാതിരിക്കണമെന്നും കോണ്‍ഗ്രസിന് ഭരണം നഷ്ടമാകാന്‍ വഴിയൊരുക്കിയ ഗവര്‍ണറുടെ നടപടികള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നാണ് ജസ്റ്റിസ് ജെഎസ് ഖേക്കറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. വിമത പ്രശ്‌നങ്ങള്‍ക്കിടെ നിശ്ചയിച്ച 876തീയതിക്കും മുമ്പ് ഗവര്‍ണ്ണര്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ത്തത് അനവസരത്തിലാണെന്നും കോടതി നിരീക്ഷിച്ചു.

നബാം തൂക്കി സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണ്ണറുടെ നടപടികളില്‍ പിഴവുണ്ടായെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സ്പീക്കറെ നീക്കിയ നടപടിയും സുപ്രീം കോടതി റദ്ദാക്കി. ഇതോടെ അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരും.

Print Friendly, PDF & Email

Related News

Leave a Comment