Flash News

ബ്രക്സിറ്റിന്‍റെ പ്രധാന വക്താവും ലണ്ടന്‍ മുന്‍ മേയറുമായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്‍റെ പുതിയ വിദേശകാര്യമന്ത്രിയാകും

July 14, 2016

_83834962_027835108ലണ്ടന്‍ : ബ്രക്സിറ്റിന്‍റെ പ്രധാന വക്താവും ലണ്ടന്‍ മുന്‍ മേയറുമായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്‍റെ പുതിയ വിദേശകാര്യമന്ത്രിയാകും. കഴിഞ്ഞ ദിവസമാണ് തെരേസ മേയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ബ്രിട്ടനില്‍ അധികാരമേറ്റത്.

ബ്രക്സിറ്റ് പ്രസ്ഥാനത്തിലെ കരുത്തുറ്റ നേതാക്കളിലൊരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ പിന്‍ഗാമിയാകാന്‍ ബോറിസ് ജോണ്‍സണ്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. കാമറൂണിന്‍റെ പിന്‍ഗാമിയായി ബോറിസ് എത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. സഹപ്രവര്‍ത്തകനായ മൈക്കിള്‍ ഗോവ് സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതോടയാണ് ബോറിസ് പിന്മാറിയത്.

പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ആന്‍ഡ്രിയയെയാണ് ബോറിസ് ജോണ്‍സണ്‍ പിന്തുണച്ചത്. ബ്രെക്സിറ്റ് പക്ഷത്തിന്‍റെ ശക്തിയും പാര്‍ട്ടിയില്‍ ബോറിസിനുള്ള സ്വാധീനവും തിരിച്ചറിഞ്ഞാണ് ബോറിസ് ജോണ്‍സന് തെരേസ മന്ത്രിസഭയില്‍ പ്രധാന സ്ഥാനം തന്നെ നല്‍കിയത്. ആറംഗമന്ത്രിസഭയാണ് തെരേസ മേയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അധികാരത്തിലേറിയത്.

കാമറൂണ്‍ മന്ത്രിസഭയിലെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഫിലിപ്പ് ഹാമണ്ടാണ് മേയുടെ മന്ത്രിസഭയിലെ ധനമന്ത്രി. മൈക്കള്‍ ഫാലനാണ് പ്രതിരോധ സെക്രട്ടറി. തെരേസ മേ വഹിച്ചിരുന്ന ആഭ്യന്തര സെക്രട്ടറിയുടെ ചുമതല ആംബര്‍ റൂഡിനാണ്. ജൂണ്‍ 24ന് നടന്ന ഹിതപരിശോധനയിലാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ സന്നദ്ധതയറിയിച്ച് ബ്രിട്ടന്‍ വോട്ട് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top