യു.പിയില്‍ ഷീലാ ദീക്ഷിത് കോണ്‍ഗ്രസിനെ നയിക്കും

22138-hhvtlktpkq-1468506764ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസിനെ ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നയിക്കും. എന്നാല്‍, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല.  ഡല്‍ഹിയില്‍ മൂന്നുവട്ടം മുഖ്യമന്ത്രിയായതിന്‍െറ പിന്‍ബലത്തിലാണ് അവരെ പരിഗണിച്ചത്. മാത്രമല്ല, യു.പിയില്‍ നേതാവായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്‍െറ മരുമകളാണ് അവര്‍. ഭൂരിപക്ഷം കിട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ അവരെ മുഖ്യമന്ത്രിയാക്കും. പി.സി.സി പ്രസിഡന്‍റായി രാജ്ബബ്ബറിനെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു. രാഹുല്‍ഗാന്ധിയുടെ മണ്ഡലമായ അമത്തേിയിലെ രാജകുടുംബാംഗമായ സഞ്ജയ് സിങ്ങാണ് പ്രചാരണ സമിതി ചെയര്‍മാന്‍.

കോണ്‍ഗ്രസിന് അധികാരത്തില്‍ വരാന്‍ കഴിയില്ളെന്ന് ഉറപ്പുള്ള യു.പി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷീലാ ദീക്ഷിതിന് മടിയായിരുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും, അത് ഏല്‍പിച്ച ഹൈകമാന്‍ഡിനോട് നന്ദിയുണ്ടെന്നും പ്രഖ്യാപനത്തിനു ശേഷം ഷീലാ ദീക്ഷിത് പ്രതികരിച്ചു. അമത്തേിയിലും റായ്ബറേലിയിലുമായി ഒതുങ്ങാതെ, യു.പിയില്‍ വ്യാപക പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി ഇറങ്ങുമെന്ന പ്രതീക്ഷയും അവര്‍ പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment