Flash News

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍െറ പരീക്ഷണ ഓട്ടം വിജയകരം

July 14, 2016

talgo train

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനിന്‍െറ പരീക്ഷണ ഓട്ടം വിജയകരം. 84 കിലോമീറ്റര്‍ മഥുര-പല്‍വാല്‍ റൂട്ട് വെറും 38 മിനിറ്റുകൊണ്ട് ഓടിയത്തെി ടാല്‍ഗോ ട്രെയിന്‍ റെക്കോഡിട്ടു. സ്പെയിനില്‍ നിര്‍മിച്ച ടാല്‍ഗോ ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 180 കിലോമീറ്ററാണ് വേഗം. ഇപ്പോള്‍ ഏറ്റവും വേഗതയുള്ള ഗതിമാന്‍ എക്സ്പ്രസിന്‍െറ പരമാവധി വേഗം 160 കിലോമീറ്ററും രാജധാനി എക്സ്പ്രസിന്‍േറത് 130 കിലോമീറ്ററുമാണ്.

ടാല്‍ഗോയുടെ പരീക്ഷണ ഓട്ടത്തിന്‍െറ രണ്ടുഘട്ടങ്ങളാണ് കഴിഞ്ഞദിവസം പൂര്‍ത്തിയായത്. ഒമ്പത് കോച്ചുള്ള വണ്ടി സ്പെയിനില്‍നിന്ന് കപ്പലില്‍ മുംബൈയിലത്തെിച്ചായിരുന്നു പരീക്ഷണ ഓട്ടം. യാത്രക്കാര്‍ക്കുപകരം മണല്‍ച്ചാക്കുകള്‍ നിറച്ച് മഥുരയില്‍നിന്നുള്ള രാജധാനി എക്സ്പ്രസിന്‍െറ റൂട്ടിലൂടെയായിരിക്കും അടുത്ത പരീക്ഷണ ഓട്ടം. മുംബൈ-ഡല്‍ഹി റൂട്ടില്‍ അവസാന പരീക്ഷണ ഓട്ടത്തിനുശേഷം വണ്ടി ട്രാക്കിലിറങ്ങും.

ഇന്ത്യന്‍ പാതകളുടെ സങ്കീര്‍ണത ഉള്‍ക്കൊണ്ടുതന്നെ അതിവേഗം സാധ്യമാകുന്ന തരത്തിലാണ് കോച്ചുകളുടെ നിര്‍മിതി. ഒമ്പത് കോച്ചാണുള്ളത്. രണ്ട് എക്സിക്യൂട്ടിവ് കാറും നാല് ചെയര്‍ കാറും ഒരു പാന്‍ട്രി കാറും ഒരു പവര്‍ കാറും. ജീവനക്കാര്‍ക്കും ഉപകരണങ്ങള്‍ക്കും ഒരു കോച്ചും. 4500 എച്ച്.പിയുടെ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുക. കോച്ചുകള്‍ ഭാരം കുറഞ്ഞതാണ്. വളവുകളിലും മറ്റും വേഗം കുറക്കാതെ ഓടാന്‍ ഇതുമൂലം കഴിയും. സാധാരണ ട്രെയിന്‍ കോച്ചുകളെക്കാള്‍ 30 ശതമാനം ഊര്‍ജം കുറവും മതി.

ഇപ്പോള്‍ ഡല്‍ഹി-മുംബൈ രാജധാനി എക്സ്പ്രസ് മണിക്കൂറില്‍ ശരാശരി 85 കിലോമീറ്റര്‍ വേഗത്തിലാണ് ഓടുന്നത്. ഇതേ റൂട്ടില്‍ ടാല്‍ഗോക്ക് ശരാശരി 125 കിലോമീറ്ററില്‍ ഓടാന്‍ കഴിയും. ഇതുവഴി ഈ റൂട്ടിലെ 17 മണിക്കൂര്‍ യാത്ര 12 മണിക്കൂറായി കുറയും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top