- Malayalam Daily News - https://www.malayalamdailynews.com -

സ്പോര്‍ട്സ് ലോട്ടറിയിലെ ക്രമക്കേടും അഞ്ജുവിന്‍െറ സഹോദരന്‍െറ നിയമനവും വിജിലന്‍സ് പരിശോധിക്കും

Kerala-State-Sports-Councilതിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലെ അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് ത്വരിതപരിശോധന നടത്തും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നടന്ന പ്രവര്‍ത്തനങ്ങളും നിയമനങ്ങളും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പ്യന്മാരായ ബോബി അലോഷ്യസ്, അഞ്ജു ബോബി ജോര്‍ജ്, ജിമ്മി ജോര്‍ജിന്‍െറ സഹോദരന്‍ സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരുടേതടക്കം വിവിധ പരാതികള്‍ ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ്. സ്പോര്‍ട്സ് ലോട്ടറി ഇടപാടിലെ അഴിമതി ആരോപണവും അഞ്ജു ബോബി ജോര്‍ജിന്‍െറ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന്‍െറ നിയമനവും കൗണ്‍സിലില്‍ നടന്ന വിദേശയാത്രകളും വിജിലന്‍സ് പരിശോധിക്കും.

കായികമന്ത്രി ഇ.പി. ജയരാജനുമായുള്ള അഭിപ്രായഭിന്നതയെതുടര്‍ന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റായിരുന്ന അഞ്ജു ബോബി ജോര്‍ജ് രാജിവെച്ചിരുന്നു. തുടര്‍ന്നാണ് സ്പോര്‍ട്സ് ലോട്ടറിയിലെ ക്രമക്കേടും സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത കായികകേന്ദ്രങ്ങള്‍ നിര്‍മിച്ചതും വിദേശയാത്രകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഞ്ജു വിജിലന്‍സിന് കത്ത് നല്‍കിയത്.

തനിക്കെതിരെ അഞ്ജു ഉന്നയിച്ച ആക്ഷേപങ്ങളടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒളിമ്പ്യന്‍ ബോബി അലോഷ്യസ് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിനത്തെുടര്‍ന്നാണ് ത്വരിതപരിശോധനക്ക് ഉത്തരവിട്ടത്. തനിക്കെതിരെ ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥയായ തനിക്കിത് താങ്ങാനാവുന്നതിനുമപ്പുറമാണെന്നും ജേക്കബ് തോമസിന് നല്‍കിയ പരാതിയില്‍ ബോബി അലോഷ്യസ് പറയുന്നു. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് താന്‍ ഫണ്ട് കൈപ്പറ്റി വിദേശത്ത് പോയി പരിശീലനം നടത്തി, ആ വിവരം മറച്ചുവെച്ച് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് പണം കൈപ്പറ്റി, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വിമാനയാത്ര നടത്തി, വിദേശത്ത് കമ്പനി രജിസ്റ്റര്‍ ചെയ്ത് റിക്രൂട്ട്മെന്‍റ് ബിസിനസ് നടത്തി സര്‍ക്കാറിനെ പറ്റിച്ചു എന്നിങ്ങനെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കണമെന്നും ബോബി പരാതിയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]