അഡ്വ. വര്‍ഗീസ് മാമ്മനും ഡോ. റോയി ജോണ്‍ മാത്യുവിനും ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം

IMG_4506ഹൂസ്റ്റണ്‍: അമേരിക്കയില്‍ ഹൃസ്വസന്ദര്‍ശനം നടത്തുന്ന അഡ്വ.വര്‍ഗീസ് മാമ്മനും എലിക്‌സിര്‍ കോര്‍പറേറ്റ്‌സ് ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാന്‍ ഡോ.റോയി ജോണ്‍ മാത്യു (ബോംബെ) വിനും ഹൂസ്റ്റണ്‍ മലയാളികള്‍ ഊഷ്മള സ്വീകരണം നല്‍കി.

മാര്‍ത്തോമ്മ സഭാ മുന്‍ ആത്മായ ട്രസ്റ്റി, കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പര്‍, തിരുവല്ല ഡവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ്, ഫോമാ കേരളാ കണ്‍വന്‍ഷന്‍ കോര്‍ഡിനേറ്റര്‍ തുടങ്ങി വ്യത്യസ്ത നിലകളില്‍ ശ്രദ്ധയാകര്‍ഷിയ്ക്കുന്ന വ്യക്തിത്വമാണ് അഡ്വ. വര്‍ഗീസ് മാമ്മന്‍.

മലയാളി അസോസിയേഷന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസില്‍ ജൂലൈ 14ന് വ്യാഴാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ആരംഭിച്ച സ്വീകരണ ചടങ്ങില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ അദ്ധ്യക്ഷത വഹിച്ചു.

ആഴ്ചവട്ടം പത്രാധിപര്‍ ഡോ.ജോര്‍ജ്ജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചതോടൊപ്പം എം.സി.യായി പ്രവര്‍ത്തിച്ച് സ്വീകരണ പരിപാടികള്‍ നിയന്ത്രിച്ചു.

ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍നായര്‍, സൗത്ത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ബേബി മണക്കുന്നേല്‍, ജോണ്‍സി വര്‍ഗീസ് (ആശാ സെന്റര്‍) മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മുന്‍ പ്രസിഡന്റുമാരായ ജയിംസ് ജോസഫ്, മൈസൂര്‍ തമ്പി, മാധ്യമ പ്രവര്‍ത്തകരായ ജീമോന്‍ റാന്നി, ഈശോ ജേക്കബ്, റിയല്‍റ്റര്‍ ജോര്‍ജ്ജ് ഏബ്രഹാം തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്ന് ഹൂസ്റ്റണിലെ സാമൂഹ്യരംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ പ്രത്യേകം ബിരുദം നല്‍കി ആദരിച്ച പൊന്നുപിള്ള അതിഥികള്‍ക്ക് മെമെന്റോ നല്‍കി ആദരിച്ചു. അഡ്വ.വര്‍ഗീസ് മാമ്മന്റെ പത്‌നി വൈനി വര്‍ഗീസും ഡോ.റോയി ജോണ്‍ മാത്യുവിന്റെ പത്‌നി ഡാലി ജോണും യോഗത്തില്‍ സന്നിഹിതരായിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് ഒരു സ്വീകരണ പരിപാടി ഒരുക്കിയ സംഘാടകരെ അനുമോദിച്ചുകൊണ്ട് ഹൂസ്റ്റണ്‍ (മലയാളി) സമൂഹത്തിന് എല്ലാ നന്മകളും ആശംസിച്ചുകൊണ്ട് അഡ്വ.വര്‍ഗീസ് മാമ്മനും, ഡോ.റോയി ജോണും മറുപടി പ്രസംഗങ്ങള്‍ നടത്തി. റെജി. വി. കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു.

IMG_4507 IMG_4509 IMG_4510 IMG_4511

Print Friendly, PDF & Email

Related posts

Leave a Comment