വിക്ടര്‍ ടി. തോമസിന് ഹൂസ്റ്റണില്‍ സ്വീകരണം ജൂലൈ 17ന്

Victor.T.Thomasഹൂസ്റ്റണ്‍ : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിന് ഊഷ്മള സ്വീകരണം നല്‍കുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ആസ്ഥാനമായ കേരളാ ഹൗസില്‍ വച്ച് ജൂലൈ 17ന് ഞായാറാഴ്ച വൈകുന്നേരം 6.30 നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് സെറിഫെഡിന്റെ ചെയര്‍മാനായി വീണ്ടും നിയമിതനായ വിക്ടറിനെ യോഗത്തില്‍ അനുമോദിയ്ക്കും. 2001-2006 വരെ സെറിഫെഡ് ചെയര്‍മാനായിരുന്നു. ശ്രദ്ധേയമായ നേട്ടങ്ങള്‍ കേരളത്തിന് ലഭ്യമാക്കി.

പത്തുവര്‍ഷക്കാലം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു വിക്ടര്‍ നിരവധി സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിട്ടുണ്ട്.

സുഹൃത്തുക്കള്‍, സഹപാഠികള്‍, പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും ഹൂസ്റ്റണില്‍ താമസിയ്ക്കുന്നവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യ സംഘാടകന്‍ ശശിധരന്‍ നായര്‍ അറിയിച്ചു. വിക്ടര്‍ ടി തോമസുമായി 929 433 5714 ല്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ശശിധരന്‍ നായര്‍ 832 860 0371

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News