Flash News

ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ശ്രീനാരായണഗുരുവിന്‍െറ പേരിടുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍

July 17, 2016

ep-jayarajan

കൊച്ചി: സംസ്ഥാനത്ത് നിര്‍മിക്കുന്ന വിവിധോദ്ദേശ്യ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളിലൊന്നിന് ശ്രീനാരായണഗുരുവിന്‍െറ പേര് നല്‍കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. എല്ലാ ജില്ലയിലും ഓരോ സ്റ്റേഡിയം വീതമാണ് നിര്‍മിക്കുക. ഇതില്‍ ഒന്നിന് ഗുരുവിന്‍െറ പേര് നല്‍കും. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ കേരളത്തില്‍ കടപ്പെട്ടിരിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ഗുരുവിന്‍െറ പേരിലാണ് ഇത്തവണ ഇടതുസര്‍ക്കാറിന്‍െറ ആദ്യബജറ്റ് അവതരിപ്പിച്ചത്. ശ്രീനാരായണഗുരു ഉഴുതുമറിച്ച നവോത്ഥാനത്തിന്‍െറ മണ്ണിലാണ് കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. സോഷ്യലിസത്തിന്‍െറ തകര്‍ച്ചയാണ് ലോകത്ത് അസ്ഥിരത പടരാന്‍ കാരണം.

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത് തെറ്റല്ലേ എന്ന് അമേരിക്കയില്‍നിന്നുപോലും ചോദ്യം ഉയരുന്നു. ശ്രീനാരായണദര്‍ശനങ്ങള്‍ പിന്തുടര്‍ന്നാല്‍ ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായം മാത്രമല്ല വാണിജ്യവും വിപുലപ്പെടുത്തുന്നതടക്കം നടപടികള്‍ സര്‍ക്കാറെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top