വിക്ടര്‍ ടി. തോമസിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി

victor

ഹൂസ്റ്റണ്‍: പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയര്‍മാനും, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരളാ സ്‌റ്റേറ്റ് സെറിഫെഡ് ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണം നല്‍കി.

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന വിക്ടറിന് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ ആസ്ഥാനമായ കേരളാ ഹൗസില്‍ ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം 7 മണിയ്ക്ക് കൂടിയ സ്വീകരണ സമ്മേളനത്തിലാണ് ആദരിച്ചത്. ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച സ്വീകരണയോഗം മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ ഉദ്ഘാടനം ചെയ്തു.

ഫോമയുടെ റീജനല്‍ വൈസ് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ അശംസകളര്‍പ്പിച്ച് സംസാരിച്ചു.
കോഴഞ്ചേരി സംഗമം പ്രസിഡന്റ് കൂടിയായ ശശിധരന്‍ നായര്‍ വിക്ടര്‍ ടി തോമസ് നാടിന് ചെയ്യുന്ന സേവനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു. തുടര്‍ന്ന് ആഴ്ചവട്ടം പത്രാധിപര്‍ ഡോ.ജോര്‍ജ്ജ് കാക്കനാട്ട്, വോയിസ് ഓഫ് ഏഷ്യ പത്രാധിപര്‍ കോശി തോമസ്, മാധ്യമ പ്രവര്‍ത്തകരായ ഈശോ ജേക്കബ്, ജീമോന്‍ റാന്നി, മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ജയിംസ് ജോസഫ്, ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍ ജയിംസ് കൂടല്‍, എം.ജി.മാത്യു, വിക്ടറിന്റെ സഹപാഠിയായിരുന്ന ഫിലിപ്പ് മാത്യു തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ശശിധരന്‍ നായര്‍ മെമെന്റോ നല്‍കി ആദരിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍ ഷാളും മാര്‍ത്തോമ്മാ സഭാ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗം സഖറിയാ കോശി പൊന്നാടയും വിക്ടറിനെ അണിയിച്ചു.

മലയാളി സമൂഹം ഒരുക്കിയ സമുചിതമായ സ്വീകരണത്തിന് വിക്ടര്‍ തോമസ് മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തിയതോടൊപ്പം, ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.
തോമസ് ചെറുകര നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment