അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്: വിവിധ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Untitled

ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-ാംമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് 2016 ജൂലൈ 20 മുതല്‍ 23 വരെ നടത്തുന്നതിനുള്ള വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കുടുംബമേളയില്‍ സംബന്ധിക്കുന്ന എല്ലാവര്‍ക്കും വിവിധ പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നതിനും ആസ്വദിക്കുന്നതിനും മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കുമായി ചര്‍ച്ചാ ക്ലാസുകളും സിമ്പോസിയങ്ങളും വിവിധ കലാപരിപാടികളും നടത്തുന്നതിനാവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ഫെസിലിറ്റി ആന്‍ഡ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ജോജി കാവനാലും ഷെറിന്‍ മാത്യുവും അറിയിച്ചു. വിശ്വാസികളുടെ ആത്മീയ കൂട്ടായ്‌മയോടൊപ്പം തന്നെ, കലാസാംസ്കാരികതലങ്ങളിലെ ഉന്നമനവും ഉല്ലാസവും മുന്നില്‍ക്കണ്ട് വൈവിധ്യമാര്‍ന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളും ക്രമീകരിച്ചുവരുന്നതായും പ്രോഗ്രാം നടത്തുന്നവര്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും കോ-ഓര്‍ഡിനേറ്റര്‍ ജോജി കാവനാല്‍ അറിയിച്ചു.

കോണ്‍ഫറന്‍സില്‍ സംബന്ധിക്കുന്ന പുരുഷന്മാര്‍ക്കും, സ്‌ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കും അടിയന്തരെ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാവിധ സുരക്ഷാ നടപടികളും ക്രമീകരിച്ചു വരുന്നതായി കോ-ഓര്‍ഡിനേറ്റര്‍മാരായ റവ. ഫാ. ഡോ. സാക്ക് വര്‍ഗീസ്, ഡോ. ജോണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.

യുവജനങ്ങള്‍ക്കായി പ്രത്യേക സെമിനാറുകള്‍, ചര്‍ച്ചാ ക്ലാസുകള്‍, റിട്രീറ്റുകള്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ തുടങ്ങി വിവിധങ്ങളായ പരിപാടികള്‍ ക്രമീകരിച്ചതായി യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. ജെറി ജേക്കബ് അറിയിച്ചു.

ഫാ. മൈക്കിള്‍ സോറിയന്‍, മിസിസ് മോറ സോറിയല്‍, ക്രിസ് എസ്റ്റാഫനസ് എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment