ഡല്‍ഹിയില്‍ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഉടന്‍ നിരോധിക്കും

ngt-ban-ap-L

ന്യൂഡല്‍ഹി: 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയില്‍ അടിയന്തരമായി നിരോധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കില്ളെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

അന്തരീക്ഷ മലിനീകരണം ഭീതിദമായ തോതില്‍ വര്‍ധിച്ച ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഡല്‍ഹിയില്‍ വരുന്നതും ട്രൈബ്യൂണല്‍ വിലക്കി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പുതിയ ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഒറ്റ, ഇരട്ട നമ്പറുകളുടെ അടിസ്ഥാനത്തില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് ആം ആദ്മി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പര്യാപ്തമല്ളെന്ന് വിലയിരുത്തിയാണ് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം പത്തിരട്ടി വര്‍ധിച്ച സാഹചര്യത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കര്‍ക്കശ നടപടികളിലേക്ക് കടന്നത്. ഡീസല്‍ വാഹനങ്ങളാണ് ഡല്‍ഹി മലിനീകരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നതെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് അവക്കെതിരായ നടപടി. ഒറ്റ നമ്പറും ഇരട്ട നമ്പറുമുള്ള വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടിച്ച് മലിനീകരണ തോത് കുറക്കുകയെന്ന ഡല്‍ഹി സര്‍ക്കാറിന്‍െറ പദ്ധതി ട്രൈബ്യൂണല്‍ ചോദ്യംചെയ്തു. ഈ പദ്ധതി രണ്ടു വാഹനങ്ങള്‍ വാങ്ങാന്‍ ഓരോരുത്തരെയും നിര്‍ബന്ധിതമാക്കുകയാണ് ചെയ്യുകയെന്ന് ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. ലക്ഷ്യം കൈവരിക്കാന്‍ ഡല്‍ഹി സര്‍ക്കാറിന്‍െറ പദ്ധതി പര്യാപ്തമല്ളെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment