Flash News

മുന്‍ മഹാരാഷ്ട്ര റവന്യൂമന്ത്രി ഏക്‌നാഥ് കഡ്സെയും ദാവൂദ് ഇബ്രാഹീമും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവില്ലെന്ന് എ.ടി.എസ്

July 18, 2016

1464923704-4545മുംബൈ: മുന്‍ മഹാരാഷ്ട്ര റവന്യൂമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഏക്‌നാഥ് കഡ്സെയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹീമും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവില്ലെന്ന് ബോംബെ ഹൈകോടതിയില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന. പരാതിക്കാരനായ മനീഷ് ഭംഗാളെ ആരോപിച്ചതുപോലെ ദാവൂദ് ഇബ്രാഹീമിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലെ ലാന്‍ഡ് ലൈന്‍ നമ്പറില്‍നിന്ന് കഡ്സെയുടെ മൊബൈലിലേക്ക് വിളിവന്നതിനും ഭീകരവാദബന്ധത്തിനും പ്രാഥമികാന്വേഷണത്തില്‍ തെളിവുകള്‍ കണ്ടത്തൊനായിട്ടില്ല.

എന്നാല്‍, അന്വേഷണത്തില്‍ ഗുരുതരമായ മറ്റു വിവരങ്ങള്‍ കണ്ടത്തെിയിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് ക്രൈംബ്രാഞ്ചിന്‍െറ കീഴിലുള്ള സൈബര്‍ സെല്ലാണെന്നും എ.ടി.എസ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സൈബര്‍ സെല്ലിന് ഉടന്‍ കൈമാറുമെന്നും എ.ടി.എസ് കോടതിയെ അറിയിച്ചു. ഇതോടെ, സി.ബി.ഐ അന്വേഷണം വേണമെന്ന മനീഷ് ഭംഗാളെയുടെ ആവശ്യം തള്ളിയ കോടതി ക്രൈംബ്രാഞ്ചുമായി സഹകരിക്കാന്‍ നിര്‍ദേശം നല്‍കി.

കറാച്ചി ടെലിഫോണ്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നുഴഞ്ഞുകയറിയാണ് മനീഷ് ഭംഗാളെ ദാവൂദിന്‍െറ ടെലിഫോണ്‍ വിളിപ്പട്ടിക ചോര്‍ത്തിയെടുത്തത്. ഇതില്‍ കഡ്സെയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തിയെന്നായിരുന്നു ഭംഗാളെയുടെ ആരോപണം. ഇതേതുടര്‍ന്നുണ്ടായ വിവാദത്തില്‍ കഡ്സെക്ക് മന്ത്രിപദം ഒഴിയേണ്ടിവന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top