Flash News

കെയ്‌റോസ് ക്രൈസ്റ്റ് കള്‍ച്ചര്‍ യൂത്ത് റിട്രീറ്റ് കാനഡയില്‍

July 19, 2016

KairosYouth (Main Pic)ടൊറന്റോ: കെയ്‌റോസ് ക്രൈസ്റ്റ് കള്‍ച്ചര്‍ യൂത്ത് റിട്രീറ്റ് കാനഡയിലെ നയാഗ്രാ ഫാള്‍സിനടുത്തു വെല്ലാന്‍ഡില്‍ ജൂലൈ 30 – ഓഗസ്റ് 1 (ശനി – തിങ്കള്‍) വരെയുള്ള തീയതികളില്‍ല്‍ നടക്കും. വെല്ലാന്‍ഡ് പോര്‍ട്ട് ഗെത്സമേന്‍ റിട്രീറ്റ് സെന്ററില്‍ മൂന്നുദിവസം താമസിച്ചുള്ള ഇംഗ്ളീഷ് ധ്യാനമാണിത്. പ്രശസ്ത ധ്യാന ഗുരുവും അതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം എന്നിവരുടെ നേതൃത്വത്തില്‍ കെയ്‌റോസ്‌ ക്രൈസ്റ്റ് കള്‍ച്ചര്‍ യൂത്ത് മിനിസ്‌ട്രിയാണ് നേതൃത്വം നല്‍കുന്നത്.

യുവജനങ്ങളെ ക്രിസ്തീയ വിശ്വാസത്തിനു കീഴില്‍ സജീവമായി നിര്‍ത്തുവാനും സഭയോട് ചിന്തിക്കുവാനും ദൈവത്തോടൊപ്പം ജീവിക്കുവാനും വിശ്വാസത്തില്‍ ഉറപ്പുള്ളവരാക്കി മാറ്റി യുവജനങ്ങളെ ക്രിസ്തുവിന്റെ പ്രവാചകരാക്കി മാറ്റുവാനുതകുന്നതാണ് മൂന്നു ദിവസത്തെ ധ്യാനം.

ഈ കാലഘട്ടത്തിലെ പ്രശ്നങ്ങളുടെ നടുവിലും അമേരിക്കയിലെ കുട്ടികളുടെയും യുവജനങ്ങളുടെയും ജീവിതത്തിലേക്ക് കടന്നുചെന്നു അവരുടെ ജീവിതത്തില്‍ ക്രിസ്തീയ സംസ്കാരം വളര്‍ത്തുക എന്നതാണ് കെയ്‌റോസ് ക്രൈസ്റ്റ് കള്‍ച്ചര്‍ യൂത്ത് മിനിസ്‌ട്രിയുടെ ലക്ഷ്യം.

എട്ടു മുതല്‍ പതിമൂന്നു വയസ്സുവരെയുള്ളവര്‍ക്കു കൗമാര വിഭാഗത്തിലും പതിനാലു വയസു മുതല്‍ യുവജനങ്ങള്‍ക്കും, കൂടാതെ മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് മൂന്നു ദിവസത്തെ സര്‍വീസുകള്‍. വി. കുര്‍ബാനയും, വചന ശുശ്രൂഷയും സ്തുതി ആരാധനയും, രോഗ സൗഖ്യ പ്രാര്‍ത്ഥനകളും, വിടുതല്‍ ശുശ്രൂഷകളും അനുഭവ സാക്ഷ്യങ്ങളും കുമ്പാസരവും, ഗാന ശുശ്രൂഷകളും എല്ലാം ഉള്‍പ്പെടുത്തിയാണ് ധ്യാനം.

ബ്രദര്‍ ജോജി ജോബ് നയിക്കുന്ന യൂത്ത് മിനിസ്‌ട്രി സംഘത്തില്‍ അദ്ദേഹത്തോടൊപ്പം അമേരിക്കയില്‍ നിന്നുള്ള ബ്ര. ജെറിന്‍ ജൂബി, ഷിബു തോമസ്, ജിസ്മ കരിയില്‍, നിധി ഡെന്നീസ് എന്നിവരും, കുട്ടികളുടെ ധ്യാനം ജെയ്‌സ് മാത്യൂസ്‌ കണ്ണച്ചാന്‍പറമ്പിലും നയിക്കും. മുതിര്‍ന്നവര്‍ക്കുള്ള ധ്യാനവും ഇതോടൊപ്പം വേറെയുണ്ട്. കുഞ്ഞുങ്ങളെ നോക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും.

ധ്യാനത്തിന് രജിസ്റ്റര്‍ ചെയ്യുവാന്‍ ബന്ധപ്പെടുക: ഫോണ്‍ 905-386-1111. വിലാസം: Gethsemane Center, 84008 Wellandport Rd., Wellandport, ON L0R 2J0, Canada.

kairos canada youth


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top