Flash News

ഗുജറാത്തില്‍ ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം കത്തിപ്പടരുന്നു

July 19, 2016

gujarat-protest_650x400_71468900810അഹമദാബാദ്: ഗുജറാത്തില്‍ ഗോവധമാരോപിച്ച് നാല് ദളിത് യുവാക്കളെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം കത്തിപടരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഏഴ് ദളിത് യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അക്രമാസക്തരായ പ്രതിഷേധക്കാര്‍ ബസുകള്‍ക്ക് തീയിട്ടു. ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലാണ് പ്രതിഷേധം രൂക്ഷമാകുന്നത്.

കഴിഞ്ഞയാഴ്ച്ചയാണ് ഗോവധം ആരോപിച്ച് നാല് ദളിത് ലയുവാക്കളെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചത് . അഹമദാബാദില്‍ നിന്നും 360കിലോമീറ്റര്‍ അകലെ ഉനയിലാണ് സംഭവം നടന്നത്. ഇന്നലെ പാര്‍ലമെന്റില്‍ ബിഎസ്പി നേതാവ് മായാവതി വിശയം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് ദളിതര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ദളിത് സംഘടനകള്‍ നടത്തിയ വ്യത്യസ്ത പ്രതിഷേധ യോഗങ്ങളില്‍ ഏഴ് പേര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും രാജ്‌കോട്ടില്‍ രണ്ട് സര്‍ക്കാര്‍ ബസുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവെയ്ക്കുകയും ചെയ്തു. ജാംനഗറിലും സര്‍ക്കാര്‍ ബസുകള്‍ തല്ലിത്തകര്‍ത്തു. രാജ്‌കോട്ട-പോര്‍ബന്തര്‍ ദേശീയ പാത പ്രതിഷേധക്കാര്‍ ഉപരോധിച്ചത് ഗതാഗതക്കുരുക്കിനിടയാക്കി. ഗുജറാത്തിലെ ഏഴ് പ്രധാന നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗരാഷ്ട്ര മേഖലയിലാണ് പ്രതിഷേധം.

കഴിഞ്ഞയാഴ്ച്ചയാണ് തുകല്‍ തൊഴിലാളികളായ നാല് ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് വിവസ്ത്രരാക്കിയ ശേഷം ഗോരക്ഷക് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ഇരുമ്പ് കമ്പുകളും പട്ടികയും ഇപയോഗിച്ച് ഇവരെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്. ചത്ത മൃഗത്തിന്റെ തുകലെടുക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ മൊഴി നല്‍കി. ഗുരുതരമായി പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതികളായ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തിനിരയായവര്‍ക്ക് ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഇവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുന്നതാണ്. കേസില്‍ വിചാരണ വേഗത്തിലാക്കാന്‍ പ്രത്യേക കോടതിയെ ചുമതലപ്പെടുത്തുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്തിബെന്‍ പട്ടേല്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top