Flash News

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 22 മുതല്‍ 31 വരെ

July 19, 2016

Notice3.cdrകൊപ്പേല്‍ (ടെക്സാസ്) : ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധയായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ജൂലൈ 22 (വെള്ളി) നു കൊടിയേറും. ജൂലൈ 22 മുതല്‍ 31 വരെയാണ് തിരുനാള്‍. ജൂലൈ 31 ഞായറാഴ്ച നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്കു രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്‌ മുഖ്യകാര്‍മ്മികത്വം വഹിക്കും. പത്തു ദിവസം നീണ്ടുനിക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ, കൈക്കാരന്മാരായ അപ്പച്ചന്‍ ആലപ്പുറം, ജൂഡിഷ് മാത്യു, നൈജോ മാത്യു, പോള്‍ ആലപ്പാട്ട്, ജെജു ജോസഫ് (സെക്രട്ടറി) എന്നിവരടങ്ങുന്ന പാരീഷ് കൌണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും നേതൃത്വം നല്‍കും.

തിരുനാള്‍ പരിപാടികള്‍:

ജൂലൈ 22 വെള്ളി: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു കൊടിയേറ്റ്. തുടര്‍ന്ന് വി. കുര്‍ബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. പോള്‍ പൂവത്തിങ്കല്‍, സിഎംഐ)

ജൂലൈ 23 ശനി: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുര്‍ബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ജോസ് ചിറപുറത്ത് )

ജൂലൈ 24 ഞായര്‍: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6 നു വി. കുര്‍ബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ജോസഫ് അമ്പാട്ട് )

ജൂലൈ 25 തിങ്കള്‍ രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുര്‍ബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. അഗസ്റ്റിന്‍ കുളപ്പുറം)

ജൂലൈ 26 ചൊവ്വ: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുര്‍ബാന, നൊവേന ലദീഞ്ഞ്. (റവ. ഫാ. ആന്റണി പ്ലാക്കല്‍ വിസി)

ജൂലൈ 27 ബുധന്‍: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ജോര്‍ജ് എളമ്പാശ്ശേരില്‍ )

ജൂലൈ 28 വ്യാഴം: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 7 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. എബ്രഹാം വാവോലിമേപ്പുറത്ത് )

ജൂലൈ 29 വെള്ളി: രാവിലെ 9 മുതല്‍ ദിവ്യകാരുണ്യആരാധന. വൈകുന്നേരം 6.30 നു വി. കുര്‍ബാന, നൊവേന, ലദീഞ്ഞ്. (റവ. ഫാ. ലൂക്ക് കളരിക്കല്‍, എംഎസ്എഫ്എസ് ) .
തുടര്‍ന്നു ഇടവകയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന “ബട്ടര്‍ഫ്‌ളൈസ്” സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍.

ജൂലൈ 30 ശനി: വൈകുന്നേരം 4:30 ന് ആഘോഷമായ റാസ, ( റവ. ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, വചന സന്ദേശം റവ. ഫാ. ജോഷി ചിറക്കല്‍). തുടര്‍ന്നു നൊവേന, ലദീഞ്ഞ്.

ജൂലൈ 31 ഞായര്‍: വൈകുന്നേരം 4 : 30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ( അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്‌, വചന സന്ദേശം:റവ. ഫാ തോമസ് കടുകപ്പിള്ളില്‍). തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്നേഹവിരുന്നും നടക്കും.

കലാപരിപാടികള്‍:

ജൂലൈ 30 ശനിയാഴ്ച വൈകുന്നേരം 8 മണിക്കു “മയാമീ ബീറ്റ്‌സ്” അവതരിപ്പിക്കുന്ന ഗാനമേള സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടക്കും. അന്നേ ദിവസം (ശനി) രുചികരമായ നാടന്‍ വിഭങ്ങളുടെ ‘ഫുഡ് സെയില്‍’ ഉണ്ടായിരിക്കും. ജൂലൈ 29 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് ഇടവകയിലെ കലാകാരന്മാര്‍ അണിനിരക്കുന്ന കലാസന്ധ്യ ‘വര്‍ണ്ണപകിട്ട്’ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

അഭിനി നൈജോ, ആഗ്നസ് അഗസ്റ്റിന്‍, ബീന ലിയോ, ധന്യാ പോള്‍, ലിജി സോയ്, ഫിലോ ഷാജി, റാണി റോബിന്‍, റീന റജി, റോസ് മേരി പോള്‍, ഷീന്‍ ഡെന്നി, സിജി ഡെന്നി, സില്‍വി സന്തോഷ് എന്നിവരാണ് ഈ വര്‍ഷത്തെ തിരുനാള്‍ പ്രസിദേന്തിമാര്‍.

Notice3.cdr Thirunal


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top