നിസ്സഹായനായ ഫാദര്‍ ടോം ഉഴുന്നാലിനെ ഭീകരര്‍ ഉപദ്രവിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത്

tom-uzhunnalil.jpg.image.784.410

യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ഫോട്ടോയും വീഡിയോയും പുറത്തുവന്നു. അദ്ദേഹം അവശനിലയില്‍ കഴിയുന്നതും ഭീകരര്‍ ഉപദ്രവിക്കുന്നതുമായ രംഗങ്ങളാണ് പുറത്തുവന്നത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെയാണു ഫോട്ടോകള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഫാ. ടോമിന്റെ സ്ഥിതിയും ആരോഗ്യനിലയും ഗുരുതരമായ അവസ്ഥയിലാണെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു സ്ഥിരീകരണവും നടത്താന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല. ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടല്‍ തുടരുകയാണെന്നും മധ്യസ്ഥര്‍ മുഖേന ചര്‍ച്ചകള്‍ നടക്കുന്നുണെ്ടന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ദൃശ്യങ്ങള്‍ പുറത്തിറങ്ങിയതും വൈദികന്റെ ആരോഗ്യ നിലയും ബന്ധുക്കളെയും അടുപ്പക്കാരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. യെമനില്‍ ഏഡനിലെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ കഴിഞ്ഞ മാര്‍ച്ച് നാലിനാണു ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. ഇദ്ദേഹം ഭീകരരുടെ തടവിലാണെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വൈദികനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്താനായിട്ടില്ല.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Print Friendly, PDF & Email

Leave a Comment