മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലായതിന് ദലിത് വിദ്യാര്‍ഥിയെ തല്ലിക്കൊന്നു

21851133മുംബൈ: മേല്‍ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദത്തിലായതിന് ദലിത് വിദ്യാര്‍ഥിയെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു. മഹാരാഷ്ട്ര നവിമുംബൈ നെരൂള്‍ ധാരാവിയിലെ വീട്ടിനടുത്തുവെച്ചാണ് 16കാരന്‍ കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവും സഹോദരങ്ങളും സുഹൃത്തുക്കളും അടങ്ങിയ 20 ഓളംവരുന്ന സംഘമാണ് കൊലനടത്തിയത്. പെണ്‍കുട്ടിയും മാതാപിതാക്കളും സഹോദരങ്ങളും ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോടതി റിമാന്‍ഡ് ഹോമിലയച്ചു.

നേരത്തെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഈ പരാതി സ്വീകരിക്കാതിരിക്കുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ സബ് ഇന്‍സ്പെക്ടറേയും പൊലീസുകാരനെയും നവിമുംബൈ പൊലീസ് കമീഷണര്‍ സസ്പെന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ വിദ്യാര്‍ഥിയെയും പിതാവിനെയും പീഡിപ്പിക്കുകയും ജാതീയാധിക്ഷേപം നടത്തുകയും ചെയ്തെന്നായിരുന്നു പരാതി. 16കാരനെക്കൊണ്ട് പെണ്‍കുട്ടിയുടെ കാലു പിടിപ്പിക്കുകയും മാപ്പുപറയിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പരാതിയുമായി ചെന്നപ്പോഴാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. മേല്‍ജാതിക്കാരിയുമായി താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവ് പ്രണയത്തിലാകുന്ന പ്രമേയവുമായി ഈയിടെ പുറത്തിറങ്ങിയ മറാത്തി ചിത്രം ‘സായ് രാത്തി’ലെ പോലെ ദുരന്തപര്യവസാനമാകും 16കാരന്‍െറ ജീവിതവുമെന്നായിരുന്നുവത്രെ വനിതാ പൊലീസ് ഇന്‍സ്പെക്ടറുടെ ഭീഷണി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment