വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കി

Reception by Friends of Thiruvallaഹൂസ്റ്റണ്‍: കേരളാ സ്‌റ്റേറ്റ് സെറിഫെഡ് ചെയര്‍മാന്‍, കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ജില്ലാ യുഡിഎഫ് ചെയര്‍മാന്‍, പേരങ്ങാട്ട് കുടുംബയോഗം പ്രസിഡന്റ്, നീരേറ്റുപുറം വള്ളംകള്ളി പ്രസിഡന്റ് എന്നീ പദവികള്‍ വഹിയ്ക്കുന്ന, ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന വിക്ടര്‍ ടി തോമസിന് ഹൂസ്റ്റണില്‍ വിവിധ സ്ഥലങ്ങളില്‍ ഊഷ്മള സ്വീകരണങ്ങള്‍ നല്‍കപ്പെട്ടു.

ജൂലൈ 17 ഞായറാഴ്ച വൈകുന്നേരം മലയാളി അസോസിയേഷന്‍ ആസ്ഥാനമായ കേരളാ ഹൗസില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

ജൂലൈ 19 ചൊവ്വാഴ്ച വൈകുന്നേരം ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ നേതൃത്വത്തില്‍ ശിവാ റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെട്ട സ്വീകരണ സമ്മേളനത്തില്‍ ഉമ്മന്‍ തോമസ്, ജോര്‍ജ്ജ് ഏബ്രഹാം, എസ്.കെ. ചെറിയാന്‍, ബ്ലസന്‍ ഹൂസ്റ്റണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബുധനാഴ്ച വൈകുന്നേരം 6.30ന് സ്റ്റാഫോഡ് സിറ്റി കൗണ്‍സില്‍ ഓഫീസ് സന്ദര്‍ശിച്ച വിക്ടര്‍ സിറ്റി പ്രോ ടെം മേയറും മലയാളിയുമായ കെന്‍ മാത്യു, മറ്റു സിറ്റി ഓഫീഷ്യല്‍സ് എന്നിവരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി.

കോഴഞ്ചേരി പഞ്ചായത്തില്‍ 10 വര്‍ഷക്കാലം പ്രസിഡന്റായി പ്രവര്‍ത്തിച്ച വിക്ടര്‍ ടി തോമസ്, സ്റ്റാഫോഡ് സിറ്റിയിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളെപ്പറ്റിയും, ശുദ്ധജല വിതരണ പദ്ധതികളെപ്പറ്റിയും ചോദിച്ചറിയുകയും, കേരളത്തില്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെപ്പറ്റിയുള്ള സാദ്ധ്യതകള്‍ ആരാഞ്ഞു. ഫോമായുടെ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, മാധ്യമപ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

വൈകുന്നേരം 8 മണിയ്ക്ക് പേരങ്ങാട്ട് കുടുംബയോഗം കണ്‍വീനര്‍ ജീമോന്‍ റാന്നിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ കുടുംബയോഗം പ്രസിഡന്റ് കൂടിയായ വിക്ടര്‍ ടി. തോമസിനെ ഏബ്രഹാം മാത്യുവും (ബാബു, തേലപ്പുറത്ത്), ജീമോന്‍ റാന്നിയും ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക വികാരി റവ.മാത്യൂസ് ഫിലിപ്പ്, അസി.വികാരി റവ.ഫിലിപ്പ് ഫിലിപ്പ്, ട്രാവിസ സി.ഇ.ഒ. ജോസഫ് ചാക്കോ, കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ ബേബിക്കുട്ടി പുല്ലാട് തുടങ്ങിയവരുടെ സാന്നിദ്ധ്യം സ്വീകരണ സമ്മേളനത്തെ ഹൃദ്യമാക്കി.

ആഗസ്റ്റ് 1ന് കേരളത്തിലേക്ക് മടങ്ങിപ്പോകുന്ന വിക്ടറിന് ഷിക്കാഗോ, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ സ്ഥലങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷിക്കാഗോയില്‍ ജൂലൈ 22-25 വരെ ഉണ്ടായിരിക്കുന്നതാണ്.

വിക്ടര്‍ ടി. തോമസുമായി 929-433-5714 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Visit to Stafford City OfficeReception by Perangattu Family Reception by Perangattu Family1

Print Friendly, PDF & Email

Related posts

Leave a Comment