Flash News

ട്രം‌പിന് പിന്തുണയുമായി ഏഷ്യന്‍ അമേരിക്കന്‍സ് രംഗത്ത്

July 22, 2016

Dwight patelക്ലീവ്‌ലാന്റ് (ഒഹായൊ): ഒബാമ-ബൈഡന്‍ കൂട്ടുകെട്ടിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ പരാജയപ്പെട്ട ഭരണ പരിഷ്‌ക്കാരങ്ങള്‍ പിന്തുടരുമെന്ന് പ്രഖ്യാപിച്ച ഹില്ലരി ക്ലിന്റന് യാതൊരുവിധത്തിലും വോട്ട് നല്‍കാനാവില്ലെന്ന് ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റ് പ്രതിനിധികള്‍ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വന്‍ഷനില്‍ വ്യക്തമാക്കി.

ക്ലിവ്‌ലാന്റ് കണ്‍വന്‍ഷന്‍ ട്രം‌പിനെ റിപ്പബ്ലിക്കന്‍ ഔദ്യോഗീക പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇവര്‍ അറിയിച്ചു. എ.എ.പി.ഐ (ഏഷ്യന്‍ അമേരിക്കന്‍ പസഫിക്ക് ഐലന്റര്‍)യെ പ്രതിനിധീകരിച്ച് മെരിലാന്റില്‍ നിന്നുള്ള പ്രതിനിധി ഡ്വൈറ്റ് പട്ടേലാണ് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

പ്രൈമറി തിരഞ്ഞെടുപ്പില്‍ വിസ്‌കോണ്‍സിനില്‍ നിന്നുള്ള ഗവര്‍ണ്ണര്‍ സ്‌കോട്ട് വാക്കറുടെ തിരഞ്ഞെടുപ്പു വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്ന പട്ടേല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഐക്യം നിലനിര്‍ത്തി ട്രം‌പിന്റെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു.

രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും, നികുതി ഇളവു നല്‍കുമെന്നും, തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്നും പ്രഖ്യാപിച്ച ട്രം‌പ് ഭാവിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കുമെന്ന് പട്ടേല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

എ.ബി.സി (Anybody But Clinton) എന്ന തത്വമാണ് ഹില്ലരിയോടുള്ള സമീപനമെന്ന് പട്ടേല്‍ പറഞ്ഞു. ഒബാമയുടെ അനധികൃത കുടിയേറ്റ നിയമഭേദഗതി, Affordable Care Act തുടങ്ങിയവ പരാജയമായിരുന്നുവെന്ന് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ‘അമേരിക്കന്‍ മുസ്ലീംസ് ഫോര്‍ ട്രം‌പ്’ സംഘടനാ സ്ഥാപകന്‍ സാജിത് തറാര്‍ ട്രം‌പിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top