Flash News

ഗര്‍ഭച്ഛിദ്ര നിരോധന നിയമത്തില്‍ ഇളവു തേടി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീ സുപ്രീംകോടതിയില്‍

July 22, 2016

Gavel-court-image-466x310ന്യൂഡല്‍ഹി: 1971ലെ ഗര്‍ഭച്ഛിദ്ര നിരോധത്തില്‍ ഇളവ് തേടി ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീ സുപ്രീംകോടതിയെ സമീപിച്ചു. ഗര്‍ഭസ്ഥശിശുവിന് തലച്ചോറിനെയും തലയോട്ടിയെയും ബാധിക്കുന്ന രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വാദിച്ച യുവതിയെ പരിശോധിക്കാന്‍ വൈദ്യസംഘത്തെ നിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ശനിയാഴ്ച പരിശോധന നടത്തി റിപ്പോര്‍ട്ട് തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍നിന്നുള്ള സ്ത്രീയാണ് ഹരജി സമര്‍പ്പിച്ചത്. മുന്‍ കാമുകന്‍ ഉള്‍പ്പെടെ ആറംഗ സംഘം ബലാത്സംഗം ചെയ്തുവെന്നും അതുവഴി ഇപ്പോള്‍ 24 ആഴ്ച ഗര്‍ഭിണിയാണ്.

20 ആഴ്ച പിന്നിട്ട ഗര്‍ഭിണികളെ ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍നിന്ന് വിലക്കുന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിലെ (1971) 3(2) ബി വകുപ്പ് റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. മാതാവിനോ ഗര്‍ഭസ്ഥ ശിശുവിനോ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍പോലും ഈ വകുപ്പനുസരിച്ച് ഗര്‍ഭച്ഛിദ്രം നടത്തരുതെന്നാണ്. 20 ആഴ്ച പിന്നിട്ടശേഷം, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രിയില്‍ പോയെങ്കിലും നിയമം ചൂണ്ടിക്കാട്ടി അധികൃതര്‍ യുവതിയെ മടക്കി. ഇത്തരം സാഹചര്യങ്ങളില്‍ നിയമത്തിലെ പ്രസ്തുത വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനും സമത്വത്തിനും എതിരാണെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top