ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമെന്ന് ഖാലിസ്ഥാന്‍ നേതാവ് പ്രവചിച്ചു

IndiraGandhi

ലണ്ടന്‍: ഇന്ത്യന്‍ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വധിക്കപ്പെടുമെന്ന് മാസങ്ങള്‍ക്ക് മുമ്പേ ഖാലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനത്തിന്‍െറ മുതിര്‍ന്ന നേതാവ് പ്രവചിച്ചിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തു വിട്ട രഹസ്യ രേഖകളിലാണ് ഈ വിവരം.

1984 ഒക്ടോബറിലാണ് ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടത്. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഖ് റിപ്പബ്ളിക് ഓഫ് ഖാലിസ്ഥാന്‍െറ സ്വയം പ്രഖ്യാപിത പ്രസിഡന്‍റായ ജഗജിത് സിങ് ചൗഹാനും മറ്റു ചിലരും ഈ കാര്യം നേരത്തെ പുറത്തുപറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മാര്‍ഗരറ്റ് താച്ചറുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഖലിസ്ഥാന്‍ സംഘടനാ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിഗണിച്ചിരുന്നു.

1984 ജൂണിലാണ് ജഗജിത് സിങ് ചൗഹാന്‍ ഇന്ദിരയെ വകവരുത്തുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് ചൗഹാന്‍ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെ ഇന്ത്യന്‍ അധികൃതര്‍ തുടര്‍ച്ചയായി പരാതികള്‍ ഉന്നയിച്ചിരുന്ന കാര്യവും രേഖകളിലുണ്ട്. രാജീവ് ഗാന്ധിയെ ലക്ഷ്യമിടുന്നതായും ഖാലിസ്ഥാന്‍ നേതാവ് പ്രസ്താവന നടത്തിയതായും ബ്രിട്ടീഷ് വിദേശകാര്യ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥര്‍ 1984ല്‍ തയാറാക്കിയ കുറിപ്പുകളിലുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment