Flash News

അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിനുപുറകില്‍ എം.കെ. ദാമോദരന്‍; പിണറായി വിജയന്‍ സാംസ്കാരിക കേരളത്തിന് അപമാനം- പി.സി. ജോര്‍ജ്

July 23, 2016

pc george

കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അഭിഭാഷകരുടെ ആക്രമണം അഡ്വ. എം.കെ. ദാമോദരന്‍ സ്പോണ്‍സര്‍ ചെയ്ത ഗുണ്ടാവിളയാട്ടമാണെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ദാമോദരന് നിയമോപദേശ സ്ഥാനം നഷ്ടമായതിന്‍െറ മാനസിക വിഭ്രാന്തിയാണ് അഭിഭാഷകര്‍ കാട്ടിയത്. അഴിഞ്ഞാടിയ വക്കീലന്മാരെ അറസ്റ്റ് ചെയ്യുന്നതിനുപകരം മധ്യസ്ഥ ചര്‍ച്ചക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാംസ്കാരിക കേരളത്തിന് അപമാനമാണ്.

ജുഡീഷ്യല്‍ അന്വേഷണം വരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ചര്‍ച്ചക്കു പോകരുതായിരുന്നു. അഭിഭാഷകരാണ് ആക്രമണം കാട്ടിയത്. പിന്നെന്തിനാണ് മധ്യസ്ഥ ചര്‍ച്ച. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന നിലക്കാണ് മധ്യസ്ഥ ചര്‍ച്ചയുമായി മുഖ്യമന്ത്രി പോയത്.

എം.കെ. ദാമോദരന്‍െറ മര്യാദകേടിന് വെള്ളപൂശാന്‍ മധ്യസ്ഥ ചര്‍ച്ച നടത്തുകയായിരുന്നു. കോടതി കോംപ്ളക്സില്‍ മദ്യക്കുപ്പി എങ്ങനെയത്തെിയെന്നാണ് മുഖ്യമന്ത്രി അന്വേഷിക്കേണ്ടത്. മദ്യക്കുപ്പികളുമായി ഗുണ്ടാവിളയാട്ടം നടത്തിയ അഭിഭാഷകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

മാന്യന്മാരായ വക്കീലന്മാരാരും ഗുണ്ടാവിളയാട്ടത്തെ അനുകൂലിക്കുന്നില്ല. തൊഴിലില്ലാത്ത വക്കീലന്മാരാണ് പ്രശ്നം ഉണ്ടാക്കിയത്. കോടതി ബഹിഷ്കരണം നിയമാനുസൃതമാണോയെന്ന് കേരള ചീഫ് ജസ്റ്റിസ് വ്യക്തമാക്കണം.

സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റാരോപിതനായ അഭിഭാഷകന്‍ മുമ്പ് കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവായിരുന്നു. അങ്ങനെയാണ് ഗവ. പ്ളീഡറായത്. സ്വഭാവദൂഷ്യത്തെക്കുറിച്ചു പരാതി ലഭിച്ചതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. പിന്നീട് മാണി ഗ്രൂപ്പില്‍ ചേരുകയായിരുന്നു. ഇത്തരക്കാര്‍ മാന്യന്മാരായ വക്കീലന്മാര്‍ക്ക് അപമാനമാണെന്നും ജോര്‍ജ് പറഞ്ഞു.

ശക്തമായ നേതൃത്വം ഉണ്ടായില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഇല്ലാതാകും. കേരള കോണ്‍ഗ്രസ് പാര്‍ട്ടി ജീവിച്ചിരിക്കുന്നുവെന്ന് ജനത്തെ അറിയിക്കാനാണ് അവര്‍ ചില പിള്ളേരെക്കൊണ്ട് ലേഖനങ്ങള്‍ എഴുതിക്കുന്നത്. വിജിലന്‍സ് അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാനാണ് മാണി എല്‍.ഡി.എഫിനോട് സ്നേഹം കാട്ടുന്നത്. പൂഞ്ഞാറിലെ തോല്‍വി അന്വേഷിക്കുന്ന കമീഷന്‍ പിണറായിക്കെതിരെയാണ് നടപടിയെടുക്കേണ്ടത്. ഒരിക്കല്‍കൂടി പിണറായി പൂഞ്ഞാറില്‍ പ്രചാരണത്തിന് വന്നിരുന്നെങ്കില്‍ തന്‍െറ ഭൂരിപക്ഷം 35,000 ആകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വഷളാക്കിയത് പൊലീസ്- ചെന്നിത്തല

കാസര്‍കോട്: കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ വഷളാക്കിയത് പൊലീസാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ കുഴപ്പം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. അവര്‍ ക്രിയാത്മകമായി ഇടപെട്ടിരുന്നെങ്കില്‍ പ്രശ്നം അവിടത്തെന്നെ പരിഹരിക്കാന്‍ കഴിയുമായിരുന്നു. സംഘര്‍ഷത്തിന്‍െറ പേരില്‍ കുപ്രസിദ്ധ കുറ്റവാളി ആട് ആന്‍റണിയെ കോടതിയില്‍ ഹാജരാക്കാന്‍പോലും കഴിയാത്തവിധം പൊലീസ് നിഷ്ക്രിയരായിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടലും വൈകി. പൊലീസിനെ കഴിവുകെട്ടവരാക്കി മാറ്റുന്ന സ്ഥിതിയാണുള്ളതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top