ശബരിമല ഭണ്ഡാരമോഷണം: അന്വേഷണം തുടങ്ങി

sabarimalnew_24തിരുവനന്തപുരം: ശബരിമലയിലെ ഭണ്ഡാരമോഷണവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചു. 2015 ജനുവരി 15ന് ഭണ്ഡാരത്തില്‍നിന്ന് 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ, വെള്ളി ആഭരണങ്ങളും വിദേശകറന്‍സികളും മോഷണം പോയിരുന്നു.

സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം വിജിലന്‍സ് ഓഫിസര്‍ ആര്‍. പ്രശാന്ത് പ്രതികളെ കൈയോടെ പിടികൂടി പമ്പ പൊലീസിന് കൈമാറിയെങ്കിലും തുടര്‍അന്വേഷണം കാര്യക്ഷമമായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറു ജീവനക്കാരെയും ആറ് സൂപ്പര്‍വൈസര്‍മാരെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട സൂപ്പര്‍വൈസര്‍മാരുടെ ഒത്താശയോടെയാണ് തിരിമറി നടന്നതെങ്കിലും അവരെ പിന്നീട് നിരുപാധികം ബോര്‍ഡ് തിരിച്ചെടുത്തു.

പമ്പ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിക്കാനും ചിലര്‍ ശ്രമങ്ങള്‍ നടത്തി. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കി. പമ്പ സി.ഐ വിരമിക്കുംവരെ കേസില്‍ നടപടികളൊന്നുമെടുക്കാതെ നീട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാനവ്യാപകമാക്കേണ്ടതുണ്ടെന്ന് കാട്ടി ദേവസ്വം അധികൃതര്‍ സര്‍ക്കാറിന് കത്തയച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യമുണ്ടായിരുന്നു.

Print Friendly, PDF & Email

Leave a Comment