Flash News

നയതന്ത്രജ്ഞരുടെ മക്കള്‍ പഠനം പാകിസ്താനില്‍നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു

July 25, 2016

pakistan-india-street-football-640ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മക്കളെ ഇസ്ലാമാബാദില്‍ പഠിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. സുരക്ഷാപരമായ ആശങ്കയാണ് കാരണം. പുതിയ അധ്യയന വര്‍ഷം മുതല്‍ 60ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം സ്വദേശത്തേക്ക് മാറ്റും.

കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ-പാക് സംഘര്‍ഷം വര്‍ധിച്ചതിനിടയിലാണ് ഇന്ത്യയുടെ തീരുമാനം പാക് മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്തയായത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജൂണില്‍തന്നെ ഈ തീരുമാനം എടുത്തിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. പെഷാവറില്‍ രണ്ടു കൊല്ലം മുമ്പ് താലിബാന്‍ പോരാളികള്‍ സ്കൂള്‍ ആക്രമിച്ച് 132 വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയതു മുതല്‍ ഇക്കാര്യം കേന്ദ്രത്തിന്‍െറ പരിഗണനയിലായിരുന്നുവെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ബുള്ളറ്റ് പ്രൂഫ്‌ ബസ്സിലാണ് ഇപ്പോള്‍ ഇവര്‍ സ്കൂളില്‍ പോയി വരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ എത്താനും ഇത്തരത്തിലുള്ള വാഹനങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇസ്ലാമാബാദില്‍ ഒരുക്കിയിട്ടുണ്ട്.

ഹിസ്ബുള്‍ മുജാഹുദീന്‍ പോരാളിയായ ഭീകരവാദി ബുര്‍ഹാന്‍ വാണിയുടെ കൊലപാതകത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് പ്രകോപനപരമായ പ്രസ്താവനയിറക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. കാശ്മീര്‍ ഒരു ദിവസം പാകിസ്ഥാന്‍റെതാകും എന്നായിരുന്നു നവാസ് ഷരീഫിന്റെ പ്രസ്താവന.

ഓരോ രാജ്യത്തെയും നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ട നയങ്ങള്‍ എല്ലാ രാജ്യങ്ങളും സമയാസമയം അവലോകനം ചെയ്യാറുണ്ട്. അതനുസരിച്ച് പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരോട് മക്കളുടെ വിദ്യാഭ്യാസ ക്രമീകരണം ഈ അധ്യയന വര്‍ഷം മുതല്‍ പാകിസ്താന് പുറത്തേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട് -വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top