Flash News

ഇറാന്‍ പത്തേമാരി ലേലം ചെയ്യാന്‍ എന്‍.ഐ.എ കോടതിയുടെ അനുമതി

July 25, 2016

IndiaTv22ecf9_Iranian-boat-finalതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ഇറാന്‍ പത്തേമാരി ലേലം ചെയ്യാന്‍ എന്‍.ഐ.എ കോടതിയുടെ അനുമതി. ഇറാന്‍ പത്തേമാരി പിടിയിലായതുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചതിനത്തെുടര്‍ന്നാണ് ലേലം ചെയ്തുവില്‍ക്കാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കിയത്.

17 ലക്ഷം രൂപ മതിപ്പ് വിലയിട്ടാണ് പത്തേമാരി ലേലം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പത്തേമാരിയുടെ എന്‍ജിന്‍ പുതിയതാണ്. ഒന്നരവര്‍ഷം മുമ്പ് സമുദ്രാതിര്‍ത്തി ലംഘിച്ചതിനത്തെുടര്‍ന്നാണ് തീരസംരക്ഷണസേന ഇറാന്‍ പത്തേമാരിയെയും അതിലുണ്ടായിരുന്ന ഇറാന്‍ സ്വദേശികളെയും ആലപ്പുഴയില്‍നിന്ന് പിടികൂടിയത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചുവന്ന കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. എന്‍.ഐ.എയുടെ അന്വേഷണത്തില്‍ ബോട്ട് എന്‍ജിന്‍ തകരാറിനെത്തുടര്‍ന്നാണ് കടലില്‍ ഒഴുകി സമുദ്രാതിര്‍ത്തി ലംഘിച്ചതെന്ന് കണ്ടെത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ തീരാതിര്‍ത്തി ലംഘനത്തിന് പിഴ ഈടാക്കിയശേഷം പിടിയിലായ ഇറാന്‍ സ്വദേശികളെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

iran-boat-.jpg.image_.784.410


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top