ബി.ജെ.പിയും വരമ്പത്ത് കൂലി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പി. ജയരാജന്‍ പ്രസംഗിക്കാനുണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി

muraleedharanകാസര്‍കോട്: കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ ബി.ജെ.പിയും വരമ്പത്ത് കൂലി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രസംഗിക്കാനുണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍. ഈ നയം ഞങ്ങള്‍ പിന്തുടര്‍ന്നാല്‍ സി.പി.എമ്മിന്‍െറ സ്ഥിതി എന്താകും. വിനോദിന്‍െറ കൊലക്ക് വരമ്പത്ത് കൂലി നല്‍കിയാല്‍ എന്താണ് സ്ഥിതി.

കണ്ണൂര്‍ ജില്ലയില്‍ സി.പി.എമ്മിന്‍െറ ഗ്രാമങ്ങളില്‍ ബി.ജെ.പിക്ക് എന്തുകാര്യം. ധനരാജിന്‍െറ കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിലെ ആഭ്യന്തരസംഘര്‍ഷമാണെന്ന് പറഞ്ഞുകേള്‍ക്കുന്നു. പാര്‍ട്ടിയിലെ ആഭ്യന്തരകുഴപ്പങ്ങള്‍ അണികളില്‍നിന്നും ജനത്തില്‍നിന്നും മറച്ചുവെക്കാനാണ് കൊലപാതകം സി.പി.എം ആര്‍.എസ്.എസിന്‍െറ തലയില്‍ കെട്ടിവെക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment