കാര്‍ തട്ടിയെടുക്കാന്‍ ഡ്രൈവറെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

Zemanta Related Posts Thumbnail

കൊച്ചി: കാര്‍ തട്ടിയെടുക്കാന്‍ ടാക്സി ഡ്രൈവറെ കൊന്ന് മൃതദേഹം കത്തിച്ച കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. ടാക്സി ഡ്രൈവറായിരുന്ന ഹൈദരലിയെ (46) കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും നാലും പ്രതികളായ ശെല്‍വിന്‍ (29), തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സെബാസ്റ്റ്യന്‍ (49), ഈറോഡ് സ്വദേശി ശരവണന്‍ (29) എന്നിവരെയാണ് ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ ഗൂഢാലോചനക്കുറ്റത്തിന് മൂവര്‍ക്കും 10 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. അഞ്ചാം പ്രതി കമ്പം പാളയത്തില്‍ പാണ്ടിക്ക് (41) തെളിവ് നശിപ്പിച്ച കുറ്റത്തിന് ഒരുവര്‍ഷം കഠിനതടവും വിധിച്ചു.

സംഭവം നടക്കുമ്പോള്‍ മൂന്നാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് വിചാരണ നടപടി ജുവനൈല്‍ കോടതിയിലേക്ക് മാറ്റി. പ്രതികള്‍ പിഴ അടക്കുകയാണെങ്കില്‍ ഇത് ഹൈദരലിയുടെ ആശ്രിതര്‍ക്ക് നല്‍കും. അടച്ചില്ളെങ്കില്‍ ഒന്നും രണ്ടും നാലും പ്രതികള്‍ രണ്ടുവര്‍ഷവും മൂന്നുമാസവും വീതം അധികതടവ് അനുഭവിക്കണം.
കുറ്റകൃത്യത്തിന്‍െറ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ഇവര്‍ ഒരുവിധ കാരുണ്യത്തിനും അര്‍ഹരല്ളെന്ന് നിരീക്ഷിച്ചാണ് ശിക്ഷ പ്രഖ്യാപിച്ചത്. ടാക്സി ഓടിച്ച് കുടുംബം നയിച്ചിരുന്ന പാവപ്പെട്ട മനുഷ്യനെയാണ് നിര്‍ദാക്ഷിണ്യം കൊല ചെയ്തത്. ഹൈദരലിയുടെ മരണത്തിലൂടെ കുടുംബത്തിനുണ്ടായ വിടവ് ആര്‍ക്കും നികത്താനാകില്ല. ഹൃദയഭേദകവും പൈശാചികവുമായി കൃത്യം നടത്തിയ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

2012 ആഗസ്റ്റ് 15ന് ഉച്ചക്ക് രണ്ടിനാണ് പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിലത്തെിയ ഒന്നാം പ്രതി കാര്‍ ഓട്ടം വിളിച്ചത്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിക്ക് മുന്നിലത്തെിയപ്പോള്‍ മറ്റു മൂന്നുപേര്‍ കൂടി കയറി. ഡിക്കിയില്‍ പരിശോധിക്കണമെന്ന് യാത്രക്കിടെ പ്രതികള്‍ ഹൈദരലിയോട് ആവശ്യപ്പെട്ടു. കാര്‍ നിര്‍ത്തി ഡിക്കി തുറക്കുന്നതിനിടെ പ്രതികളിലൊരാള്‍ ചുറ്റികകൊണ്ട് ഹൈദരലിയെ പിന്നില്‍നിന്ന് തലക്ക് അടിച്ചു. മറ്റു പ്രതികള്‍ കമ്പികൊണ്ട് അടിക്കുകയും കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കുകയും ചെയ്തു. സീറ്റിലിട്ടിരുന്ന ടര്‍ക്കി മൃതദേഹത്തെ പുതപ്പിക്കുകയും വഴിയരികില്‍വെച്ച് കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തു. പിന്നീട് മണി കാറുമായി പൂപ്പാറയിലേക്കും മറ്റു മൂന്നുപേര്‍ പെരുമ്പാവൂരിലേക്കും പോയി.

വായ്ക്കരയില്‍ വാടകക്ക് താമസിച്ചിരുന്നയാളാണ് കാര്‍ വിളിക്കാന്‍ വന്നതെന്ന ടാക്സി ഡ്രൈവര്‍മാരുടെ മൊഴിയത്തെുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മണി കുടുങ്ങിയത്. കേരള നമ്പര്‍ മാറ്റി തമിഴ്നാട് പ്രൈവറ്റ് റജിസ്ട്രേഷന്‍ നമ്പര്‍ പതിച്ച കാര്‍ പിന്നീട് കമ്പത്തെ പാര്‍ക്കിങ് സ്ഥലത്ത് കണ്ടത്തെി. 16ന് രാവിലെയാണ് തായ്ക്കരച്ചിറങ്ങര-പഞ്ചായത്ത് ഓഫിസ് റോഡില്‍ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment