സ്വാമി ഉദിത് ചൈതന്യ നായര്‍ സംഗമത്തില്‍ പങ്കെടുക്കുന്നു

getPhoto (1)ചിക്കാഗോ: ഓഗസ്റ്റ് 12,13,14 തീയതികളില്‍ ഹൂസ്റ്റണിലെ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ, ഹൂസ്റ്റണ്‍) വച്ചു നടക്കുന്ന ദേശീയ നായര്‍ മഹാസംഗമത്തില്‍ സ്വാമി ഉദിത് ചൈതന്യജിയും പങ്കെടുക്കുന്നതാണ്. ഭാഗവതം വില്ലേജ് എന്ന എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധിപനും ലോകമെമ്പാടും നാരായണീയവും, ഭവത്ഗീതായജ്ഞവും, രാമായണയജ്ഞവും നടത്തി മനുഷ്യനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആചാര്യനാണ് സ്വാമി ഉദിത് ചൈതന്യജി. അദ്ദേഹത്തിന്റെ ആത്മീയ പ്രഭാഷണവും തത്വവചനങ്ങളും എന്തുകൊണ്ടും നായര്‍ മഹാസംഗമത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.

സാംസ്കാരികതയും ആത്മീയതയും വിളിച്ചോതുന്ന ഈ നായര്‍ മഹാസംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് സംഗമത്തില്‍ പങ്കെടുക്കുന്ന കുടുംബാംഗങ്ങള്‍ക്കുവേണ്ട എല്ലാ ഒരുക്കങ്ങളും ഏകദേശം പൂര്‍ത്തിയായതായി സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment