ദേവാസ് ആന്‍ട്രിക്സ് ഇടപാട്: ഐ.എസ്.ആര്‍.ഒക്കെതിരെ വിധി; 6,700 കോടി നഷ്ടപരിഹാരം നല്‍കേണ്ടിവരും

468781-antrix-devas-dealബംഗളൂരു: ദേവാസ് ആന്‍ട്രിക്സ് ഇടപാടുമായി ബന്ധപ്പെട്ട് ഹേഗിലെ രാജ്യാന്തര കോടതിയില്‍ നടന്നുവന്നിരുന്ന കേസില്‍ ഐ.എസ്.ആര്‍.ഒക്കെതിരെ വിധി. വിധിപ്രകാരം ഐ.എസ്.ആര്‍.ഒ 100 കോടി ഡോളര്‍ വരെ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നേക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത് തെറ്റാണെന്നും പക്ഷപാതപരമാണെന്നും കണ്ടത്തെി. നേരത്തെ കരാര്‍ റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് ദേവാസ് രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിക്കുകയും ഐ.എസ്.ആര്‍.ഒക്കെതിരെ വിധിയുണ്ടാവുകയും ചെയ്തിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഐ.എസ്.ആര്‍.ഒ ഹേഗിലെ രാജ്യാന്തര കോടതിയെ സമീപിച്ചത്.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സും സ്വകാര്യ കമ്പനിയായ ദേവാസുമായി സ്പെക്ട്രം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് 2005ല്‍ ഒപ്പുവെച്ച കരാറാണ് സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റദ്ദാക്കിയത്. സ്പെക്ട്രം ഇടപാടില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന സി.എ.ജി കണ്ടെത്തലിനെത്തുടര്‍ന്നാണ് അന്നത്തെ യു.പി.എ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയത്.
350 കോടി ചെലവില്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളിലൂടെ ലഭിക്കുന്ന 70 മെഗാഹെര്‍ട്സ് വേഗതയുള്ള എസ്-ബാന്‍ഡ് സ്പെക്ട്രം ഇന്‍റര്‍നെറ്റ് വാര്‍ത്താവിനിമയ ആവശ്യങ്ങള്‍ക്കായി പ്രതിവര്‍ഷം 300 ദശലക്ഷം ഡോളര്‍ നിരക്കില്‍ പന്ത്രണ്ട് വര്‍ഷത്തേക്ക് ഉപയോഗിക്കുന്നതിനാണ് ദേവാസുമായി കരാറില്‍ ഒപ്പുവെച്ചത്.

ജി. മാധവന്‍ നായര്‍ ബഹിരാകാശ വകുപ്പിന്‍െറ സെക്രട്ടറിയും ഐ.എസ്.ആര്‍.ഒ ചെയര്‍മാനും ആയിരിക്കെയായിരുന്നു കരാര്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് മാധവന്‍ നായരെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കിയത്.

2013ലാണ് 160 കോടി ഡോളര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ട് ദേവാസ് മള്‍ട്ടിമീഡിയ രാജ്യാന്തര തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഐ.എസ്.ആര്‍.ഒ പ്രതികരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment