14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ്

a7bcc543-c075-4d44-a777-247762d369c6

ന്യൂഡല്‍ഹി: ബാലവേല നിരോധന ഭേദഗതി നിയമത്തിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം. 14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷ ഉറപ്പുവരുത്തിയാണ് നിയമഭേദഗതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. അര ലക്ഷം രൂപവരെ പിഴയും അടക്കേണ്ടിവരും.

14 വയസ്സിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലിയെടുപ്പിക്കുന്നത് പൂര്‍ണമായും വിലക്കുന്നുണ്ടെങ്കിലും, സ്കൂള്‍ സമയത്തല്ലാത്ത നേരങ്ങളില്‍ കുടുംബത്തിന്‍െറ ഉടമസ്ഥതയിലുള്ള തൊഴിലിടങ്ങളിലും കുടില്‍ വ്യവസായങ്ങളിലും സഹായിക്കുന്നതിന് കുഴപ്പമില്ല. അടിസ്ഥാന വിദ്യാഭ്യാസം ആര്‍ക്കും നിഷേധിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. പഠനത്തിന്‍െറ ഭാഗമായുള്ള ജോലി ചെയ്യുന്നതിനും തടസ്സമുണ്ടാകില്ല. എന്നാല്‍, 14 മുതല്‍ 18 വരെയുള്ള കുട്ടികളെ അപകട സാധ്യതയുള്ള തൊഴിലിടങ്ങളില്‍ പണിയെടുപ്പിക്കരുതെന്നും നിയമം നിഷ്കര്‍ശിക്കുന്നു. ബാലവേല നിരോധം ഏര്‍പ്പെടുത്തിയ തൊഴിലിടങ്ങളുടെ എണ്ണം 83ല്‍നിന്ന് 31 ആയി കുറച്ചിട്ടുണ്ട്. വിനോദ വ്യവസായ മേഖലകള്‍ക്ക് നിയമത്തില്‍ പ്രത്യേക ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment