ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ പ്രഭാത് പട്നായിക്

githa gopinathന്യൂഡല്‍ഹി: ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ പ്രമുഖ ഇടതുപക്ഷ സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്നായിക്. ഉദാരീകരണത്തിന്‍െറ ആളുകളില്‍നിന്ന് ഉപദേശം സ്വീകരിച്ചാല്‍ ബദല്‍ സൃഷ്ടിക്കാന്‍ സാധ്യമല്ലെന്ന് പ്രഭാത് പട്നായിക് പറഞ്ഞു. പ്രബുദ്ധരായ കേരളീയര്‍ക്ക് മുന്നില്‍ ഇത്തരം ഉപദേശങ്ങള്‍ നിലനില്‍ക്കില്ല. മോദിയുടെ വികസന നയമല്ല ഇടതു സര്‍ക്കാര്‍ പിന്തുടരേണ്ടത്. മുതലാളിത്ത വികസനത്തിനുള്ള മധ്യവര്‍ഗ സമ്മര്‍ദം അതിജീവിക്കണം. വന്‍കിട നിക്ഷേപമല്ല, സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും പട്നായിക് പറഞ്ഞു.

നിയമനത്തെതുടര്‍ന്നുള്ള വിവാദം രൂക്ഷമായതിനെതുടര്‍ന്ന് സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍നിന്ന് വിശദീകരണം തേടിയിരിക്കുകയാണ്.
ഉദാരീകരണവും സ്വകാര്യവത്കരണവും കമ്പോള മുതലാളിത്തവുമെല്ലാം ശക്തമായി പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഗീതാ ഗോപിനാഥിന്‍േറത്. ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്ന മോദി സര്‍ക്കാറിന്‍െറ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് അനുകൂലമാണ് അവര്‍. വളം, സബ്സിഡി, താങ്ങുവില തുടങ്ങിയ ഇനങ്ങളിലുള്ള ചെലവ് വെട്ടിച്ചുരുക്കണമെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇടതുപക്ഷത്തിന്‍െറ നിലപാടിന് നേര്‍വിപരീതമാണിത്.

ഇങ്ങനെയൊരാള്‍ ഇടതു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആകുന്നതിന്‍െറ വൈരുധ്യം സംബന്ധിച്ച ചോദ്യത്തില്‍ കഴമ്പുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട്. പിണറായി ഗ്രൂപ്പുമായി അടുത്തുനില്‍ക്കുന്ന കാരാട്ട് പക്ഷവും ഗീതാ ഗോപിനാഥിന്‍െറ സാമ്പത്തിക നിലപാടുകള്‍ അംഗീകരിക്കുന്നവരല്ല.
പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള ഇടതു അനുകൂല സാമ്പത്തിക വിദഗ്ധര്‍ക്കും സമാനനിലപാടാണുള്ളത്. വിഷയം പി.ബി യോഗത്തില്‍ ചര്‍ച്ചക്ക് വരും.

ദൈനംദിന സാമ്പത്തികനയങ്ങില്‍ പങ്കാളിയാവില്ല-ഗീതാ ഗോപിനാഥ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ദൈനംദിന സാമ്പത്തികനയ തീരുമാനങ്ങളില്‍ പങ്കാളിയാകില്ലെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. മുഖ്യമന്ത്രി പിണറായി വിജയന്‍െറ ഒൗദ്യോഗിക ഫേസ്ബുക് പേജിലാണ് ഗീത കേംബ്രിജില്‍ പുറപ്പെടുവിച്ച പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹാര്‍വാഡ് സര്‍വകലാശാലയിലെ മുഴുസമയ പ്രഫസര്‍ എന്ന നിലയിലുള്ള ഗവേഷണവും അധ്യാപനവും തുടരും. നവ ഉദാരീകരണ നയങ്ങളെ തുറന്ന് പിന്തുണക്കുന്ന വിദഗ്ധയെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച നടപടിയില്‍ സി.പി.എം അഭ്യുദയകാംക്ഷികളില്‍നിന്നും പുറത്തുനിന്നും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് കത്ത് പ്രസിദ്ധീകരിച്ചത്.

കേരളത്തിന്‍െറ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന ആഗോള, ദേശീയ, സംസ്ഥാന വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം പ്രതികരിക്കുക മാത്രമായിരിക്കും തന്‍െറ ജോലിയെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment