കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പരമ്പരക്കൊലയാളി ബാങ്ക് മോഷണത്തിനിടെ പിടിയില്‍

psycho-killer-story_647_072516064734പാറ്റ്‌ന: പിതാവിന്‍െറ ഘാതകരെന്ന് ആരോപിക്കപ്പെടുന്ന നാലുപേരെ സിനിമാസ്റ്റൈലില്‍ കൊന്ന പരമ്പരക്കൊലയാളി പട്നയില്‍ മോഷണശ്രമത്തിനിടെ അറസ്റ്റിലായി. ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോട് ‘സൈകോ കില്ലര്‍ അമിത്’ എന്ന് ഗൂഗ്ളില്‍ തിരഞ്ഞാല്‍ എല്ലാ ഉത്തരങ്ങളും ലഭിക്കുമെന്നായിരുന്നു അവിനാശ് ശ്രീവാസ്തവ എന്ന പ്രതിയുടെ മറുപടി. അപ്പോഴാണ് പിടിയിലായത് തങ്ങള്‍ തേടുന്ന കൊലയാളിയാണെന്ന് പൊലീസിന് മനസ്സിലായത്.

ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്നും എം.സി.എ ബിരുദം നേടി പുറത്തിറങ്ങിയ ഇയാള്‍ ഐ.ടി കമ്പനിയായ ഇന്‍ഫോസിസില്‍ ഉയര്‍ന്ന ജോലിയും കരസ്ഥമാക്കി. നല്ല നിലയില്‍ ജീവിതം മുന്നോട്ടുപോകവെയാണ് 2003-ല്‍ ഇയാളുടെ അച്ഛനും ആര്‍.ജെ.ഡി. എം.എല്‍.സിയുമായിരുന്ന ലല്ലന്‍ ശ്രീവാസ്തവ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.

പിതാവിനെ കൊന്നവരോടുള്ള പക അമിതിന്റെയുള്ളില്‍ തീയായി പുകഞ്ഞു. ഒടുവില്‍ കൊന്നവരെ ഇല്ലാതാക്കി പിതാവിന് നീതി നേടി കൊടുക്കുമെന്ന് തീരുമാനമെടുത്തു. ഒരു പ്രാദേശിക ഗുണ്ടാ സംഘത്തില്‍ ചേരുകയും 2003ല്‍ മൊയീന്‍ ഖാന്‍ എന്ന ക്രിമിനലിനെ വധിക്കുകയും ചെയ്തു. 32 ബുള്ളറ്റുകള്‍ ഇയാള്‍ക്ക് നേരെ ഉതിര്‍ത്തത്. 2012 ല്‍ ഇറങ്ങിയ ഒരു ഹിന്ദി ചിത്രത്തില്‍ ഇത്തരത്തിലൊരു ദൃശ്യമുണ്ട്. ഇത് അമിത്തിന്റെ ജീവിതത്തില്‍ നിന്ന് എടുത്തതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആദ്യ കൊലപാതകത്തിനു ശേഷം കൊലപാതക പരമ്പര തന്നെ നടത്തുകയായിരുന്നു അമിത്. അമിത് 20 കൊലപാതകങ്ങള്‍ നടത്തിയ ഒരു സൈക്കോ കില്ലറാണെന്നാണ് പൊലീസ് പറയുന്നത്. അമിത് ഇത് നിഷേധിക്കുന്നുമില്ല. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ വധിച്ചിട്ടുണ്ടെന്നും ഇനിയും കുറച്ച് പേരെ വധിക്കാന്‍ ഉണ്ടെന്നും അമിത് പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. അമിതിനെ പിടികൂടിയതോടെ നിരവധികേസുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2013ല്‍ മോഷണവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും ജയിലിലേക്ക് പോകും വഴി രക്ഷപ്പെടുകയായിരുന്നു. കുറ്റകൃത്യം ചെയ്യാന്‍ പോകുമ്പോള്‍ അപകടകാരിയായി ഈ കൊലയാളി നീല നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുക. നീല ഇയാള്‍ ഭാഗ്യ നിറമായാണ് കരുതുന്നത്. ആദ്യ കൊലപാതകത്തില്‍ നീല നിറത്തിലുള്ള ടീഷര്‍ട്ടും ഷൂസുമാണ് ധരിച്ചിരുന്നത്. ഇത് പീന്നീട് തുടരുകയായിരുന്നു.

കേസുകളില്‍ മൂന്ന് വര്‍ഷം തടവ് അനുഭവിച്ച ഇയാള്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ബിഹാറിലെ വൈശാലി ജില്ലയില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കവെയാണ് പൊലീസ് പിടിയിലായത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment