Flash News

സലേഷ്യന്‍ ഡോണ്‍ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ ഭീകരര്‍ പിടിയില്‍; വൈദികനെക്കുറിച്ച് വിവരമില്ല

July 29, 2016

tom-uzhunallil-isis-priest-tortured-beaten-kidnapped-yemenഏദന്‍: യമനില്‍ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരര്‍ പിടിയിലായി. അതേസമയം, വൈദികനെക്കുറിച്ച് വിവരമില്ല. സൈല എന്ന സ്ഥലത്തുനിന്നാണ് മൂന്നു ഭീകരരും പിടിയിലായത്. യമനിലെ ഇന്ത്യന്‍ എംബസിക്ക് ഇതേക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടുണ്ട്. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പിടിയിലായവര്‍ സമ്മതിച്ചതായും പറയുന്നു. വൃദ്ധസദനം കേന്ദ്രീകരിച്ച് ഫാ. ടോമിന്‍െറ നേതൃത്വത്തില്‍ മതപരിവര്‍ത്തനം നടന്നതാണ് തട്ടിക്കൊണ്ടു പോകാനുള്ള പ്രകോപനമത്രെ. തട്ടിക്കൊണ്ടുപോയത് അല്‍ഖാഇദ ഭീകരരാണെന്നും ഏഡനിലെ ഒരു മുസ്ലിം പള്ളി കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സലേഷ്യന്‍ ഡോണ്‍ ബോസ്കോ വൈദികനായ ടോം ഉഴുന്നാലിലിനെ കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനത്തില്‍നിന്ന് തട്ടിക്കൊണ്ടു പോയത്. നാലു കന്യാസ്ത്രീകളും 12 അന്തേവാസികളും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരു കന്യാസ്ത്രീ ഇന്ത്യക്കാരിയാണ്. സമീപത്തെ മോസ്‌ക്കിലെ ഇമാമിന്റെ പ്രേരണയിലായിരുന്നു ഇവരുടെ ആക്രമണമെന്നും പിടിയിലായവര്‍ പറഞ്ഞു. വൃദ്ധസദനത്തില്‍ കന്യാസ്ത്രീകളെ കൊല്ലാനുള്ള അനുമതി നേടി ഭീകരര്‍ തന്റെയടുത്ത് വന്നിരുന്നുവെന്ന് പള്ളി ഇമാം മൊഴി നല്‍കിയിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തുന്നവരായതിനാലാണ് താന്‍ സമ്മതിച്ചതെന്നും ഇമാം പറഞ്ഞു.

അഹമ്മദ് ഹുസൈന്‍ എന്ന ഭീകരന്റെയും പള്ളി ഇമാമിന്റെയും കുറ്റസമ്മതം നടത്തുന്ന വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്. ഫാദര്‍ ടോമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതോടെ പുറത്തു വരുമെന്ന പ്രതീക്ഷ ജനിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ ഫാദറിന്റെ മോചനം ഉണ്ടാകുമെന്ന പ്രത്യാശയിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുകളും വിശ്വാസികളും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top