Flash News

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാത്തതിന് ഹാസ്യതാരം രാജ്പാല്‍ യാദവിന് ആറു ദിവസം തടവുശിക്ഷ

July 30, 2016

actor rajpal yadavന്യൂഡല്‍ഹി: വ്യവസായിയില്‍നിന്ന് വാങ്ങിയ പണം തിരിച്ചുകൊടുക്കാത്ത കേസില്‍ പ്രമുഖ ബോളിവുഡ് ഹാസ്യതാരം രാജ്പാല്‍ യാദവ് ആറു ദിവസംകൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. തന്‍െറ ചിത്രം ബോക്സ്ഓഫിസില്‍ പരാജയപ്പെട്ടതുമൂലമാണ് പണം തിരികെ നല്‍കാന്‍ കഴിയാതിരുന്നതെന്ന രാജ്പാലിന്‍െറ വാദം കോടതി അംഗീകരിച്ചില്ല.

ഇതേ കേസില്‍ 2013 ഡിസംബറില്‍ രാജ്പാല്‍ യാദവിനെ 10 ദിവസം തടവുശിക്ഷക്ക് വിധിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ഡല്‍ഹി ഹൈകോടതി ശിക്ഷ റദ്ദാക്കിയതിനെതുടര്‍ന്ന് രാജ്പാല്‍ നാലു ദിവസത്തിനുശേഷം മോചിതനായി. എന്നാല്‍, അപ്പീലിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്ന് കണ്ടത്തെിയതിനെതുടര്‍ന്ന് ഇയാളോട് ഉടന്‍ കീഴടങ്ങാനും തിഹാര്‍ ജയിലില്‍ ബാക്കി ആറുദിവസത്തെ തടവുശിക്ഷ അനുഭവിക്കാനും ഹൈകോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെയാണ് രാജ്പാല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

താന്‍ അഭിനയിച്ച ‘ഭോപാല്‍: എ പ്രെയര്‍ ഫോര്‍ റെയിന്‍’ എന്ന ചിത്രം പരാജയപ്പെട്ടതുകൊണ്ട് തിരിച്ചുകൊടുക്കാന്‍ പണമില്ല എന്നായിരുന്നു രാജ്പാലിന്‍െറ വാദം. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top