Flash News

വിരമിക്കുന്നതിനുമുമ്പ് സുരേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍; മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍നിന്ന് പിന്മാറിയത് വി.എസ് പറഞ്ഞിട്ട്

July 30, 2016

suresh kumarതിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞിട്ടെന്ന് കെ. സുരേഷ്‌കുമാര്‍. വി.എസിനുമേല്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. സമ്മര്‍ദം ഏറിയപ്പോള്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ അദ്ദേഹം നേരിട്ട് പറഞ്ഞെന്ന് മൂന്നാര്‍ ഓപറേഷന്‍ സ്പെഷ്യല്‍ ഓഫിസറായിരുന്ന സുരേഷ്‌കുമാര്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. മൂന്നാറിലെ കൈയേറ്റക്കാര്‍ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമാണ്. സി.പി.ഐയുടെ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പാണ് മൂന്നാര്‍ ഓപറേഷന്‍ തകര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ വി.എസിനെതിരെ രംഗത്തുവന്നത് സി.പി.ഐ ആണ്. മൂന്ന് മാസം നിശ്ചയിച്ച ദൗത്യം 28 ദിവസം കൊണ്ടാണ് അവസാനിപ്പിച്ചത്. സിപിഐയുടെ ഓഫീസിനടുത്തെത്തിയപ്പോഴാണ് ദൗത്യം അവസാനിപ്പിച്ചത്. സിപിഐയുടേത് ഓഫീസ് അല്ലെന്നും ബഹുനില റിസോര്‍ട്ട് ആണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പികെ വാസുദേവന്‍ നായരുടെ പേരില്‍ സിപിഐ വ്യാജ പട്ടയമുണ്ടാക്കി. സിപിഐയുമായി ദൗത്യം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ധാരണയായെന്ന് വിഎസ് പറഞ്ഞിരുന്നു. മൂന്നാറിലെ കയ്യേറ്റക്കാര്‍ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമായിണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

സുരേഷ്‌കുമാര്‍ രണ്ടു വര്‍ഷം സേവന കാലാവധി ബാക്കിയിരിക്കെ ശനിയാഴ്ച വിരമിച്ചു. ഡി.പി.ഇ.പിയുടെ പ്രഥമ ഡയറക്ടറായിരുന്നു അദ്ദേഹം. ഒൗദ്യോഗിക ഭാഷാ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് വിരമിക്കുന്നത്. 11 മാസമായി അവധിയിലായിരുന്നു. നാലുമാസം മുമ്പാണ് സ്വയം വിരമിക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top