തിരുവനന്തപുരം: മൈലം ജി.വി. രാജ സ്പോര്‍ട്സ് സ്കൂളില്‍ 71 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. 20 കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫെമിന (14), നിലീന (15), ബിന്‍സിമോള്‍ (15), ആരതി (15), ദേവിക മുരളി (15), ജ്യോതിലക്ഷ്മി (15), ആന്സീസ്ബാവ (14), അനുനന്ദന (15), അശോഭ (15), നിമി (15), നിവ്യ (14), വിഷ്ണു (14), അമല്‍ (14), ജെലിന്(14), ശ്യാമ (13), ആസിഫ് (13), സീനാമോള് (17), പഞ്ചമി (15), ജിനി (15), അതുല്യ (15) എന്നീ കുട്ടികളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
സ്കൂള്‍ ഹോസ്റ്റലിലെ മെസില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. കുട്ടികള്‍ക്ക് തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടു. വിഷബാധയേറ്റവരിലേറെയും എട്ട്, ഒമ്പത്, 10 ക്ളാസുകളിലെ വിദ്യാര്‍ഥികളാണ്. വ്യാഴാഴ്ച രാവിലെ ഉണ്ടാക്കിയ സാമ്പാര്‍ വെള്ളിയാഴ്ച രാവിലെയും നല്‍കിയതായി കുട്ടികള്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി ചപ്പാത്തിയും ചിക്കന്‍കറിയുമാണ് നല്‍കിയത്. ഇതില്‍ ഏതില്‍നിന്നാണ് വിഷബാധയേറ്റതെന്ന് കണ്ടത്തൊനായില്ല. സ്കൂളില്‍ കഴിഞ്ഞവര്‍ഷവും ഭക്ഷ്യവിഷബാധയേറ്റ് കുട്ടികള്‍ ആശുപത്രിയിലായിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കായികമന്ത്രി ഇ.പി. ജയരാജന്‍െറ ഓഫിസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലും പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലുമായി 33 പേരാണ് ചികിത്സയിലുള്ളത്. ഇവരെ അടുത്ത ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യും. കുട്ടികള്‍ക്കാവശ്യമായ എല്ലാ ചികിത്സയും ആരോഗ്യവകുപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. കായികമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും നിര്‍ദേശമനുസരിച്ച് കായിക ഡയറക്ടറും പൊതുവിദ്യാഭ്യാസ ഡയറക്ടറും ഭക്ഷ്യസുരക്ഷാ കമീഷണറും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഹോസ്റ്റലും മെസും സന്ദര്‍ശിച്ച് മെസ് അടപ്പിച്ചു. മെസ് പ്രവര്‍ത്തനം നിര്‍ത്തിയ സാഹചര്യത്തില്‍ ആഗസ്റ്റ് മൂന്നുവരെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളിന് അവധി പ്രഖ്യാപിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply