Flash News

മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായര്‍ വ്യാജ പട്ടയം ഉണ്ടാക്കിയെന്ന സുരേഷ്‌കുമാറിന്റെ വാദം അസംബന്ധമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍

August 1, 2016

Minister-VS-Sunil-Kumar

തിരുവനന്തപുരം: മൂന്നാറിലെ സി.പി.ഐ ഓഫിസ് നിലനില്‍ക്കുന്ന ഭൂമിക്ക് മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായര്‍ വ്യാജ പട്ടയം ഉണ്ടാക്കിയെന്ന കെ.സുരേഷ്‌കുമാറിന്റെ വാദം അസംബന്ധമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെപ്പോലുള്ളവരെ കരുവാക്കി ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്‍െറ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.

മൂന്നാര്‍ ദൗത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അക്കാലത്ത് വ്യക്തമായി ചര്‍ച്ച ചെയ്തതാണ്. അവിടെ കാര്യങ്ങള്‍ നടക്കേണ്ട രീതിയില്‍ നടക്കാതെ വന്നപ്പോഴാണ് സി.പി.ഐക്ക് ഇടപെടേണ്ടിവന്നത്. മൂന്നാര്‍ ദൗത്യസംഘം വന്‍കിടക്കാരായ കൈയേറ്റക്കാരെ തൊടാതെയാണ് മുന്നോട്ടുപോയത്. അപ്പോള്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ വന്‍കിട റിസോര്‍ട്ടുകളില്‍ കൊടികുത്തി സമരം നടത്തി. ആ സമരത്തിന് താനാണ് നേതൃത്വം നല്‍കിയത്. സുരേഷ്‌കുമാര്‍ അഭിപ്രായം തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, പി.കെ. വാസുദേവന്‍നായരുടെ പേരില്‍ നേടിയത് വ്യാജ പട്ടയമാണെന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നായിരുന്നു സുരേഷ്‌കുമാറിന്റെ മറുപടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top