Flash News

വിദേശത്ത് ഹോട്ടല്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയില്‍

August 1, 2016

job freud ARREST SIBILAകൊച്ചി: വിദേശത്ത് ഹോട്ടല്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ചാലക്കുടി സ്വദേശിനി സിബിലയെ (25) അറസ്റ്റ് ചെയ്തു. ദുബൈ, അജ്മാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് ബാര്‍ബി വാടകക്ക് വീടെടുത്ത് എഗ്രിമെന്‍റ് തയാറാക്കി 30 പേരില്‍നിന്ന് അരക്കോടിയോളം രൂപ തട്ടിയെടുത്ത് വിസ നല്‍കാതെ മുങ്ങുകയായിരുന്നു. ഇങ്ങനെ പലയിടങ്ങളിലും വാടക വീട് എടുത്ത് ആഡംബര കാറുകളില്‍ കറങ്ങിനടന്ന് ആര്‍ഭാട ജീവിതം നയിച്ചുവരുകയായിരുന്നു.

സിബിലയുടെ പക്കല്‍നിന്ന് നിരവധി പാസ്പോര്‍ട്ടുകളും ബയോഡാറ്റയും പൊലീസ് കണ്ടെടുത്തു. എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ബംഗളൂരു, കൊച്ചി എന്നിവിടങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top