Flash News

മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരായി പ്രസംഗിച്ചിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള, പിള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പിക്ക് പരാതി നല്‍കി

August 1, 2016

k-balakrishnapillai97കൊല്ലം: മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരായി താന്‍ പ്രസംഗിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പത്തനാപുരം കമുകുംചേരിയില്‍ എന്‍.എസ്.എസിന്‍െറ കരയോഗം വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയില്‍ നടന്ന യോഗത്തില്‍ മുസ്ലിം, ക്രിസ്ത്യന്‍ ജനവാസകേന്ദ്രങ്ങളില്‍ ആരാധനാലയങ്ങളുണ്ടാക്കി ജനങ്ങളെ ദൈവവിശ്വാസികളാക്കണമെന്നാണ് താന്‍ പറഞ്ഞത്. അതുവഴി തീവ്രവാദ ചിന്താഗതി കുറയുമെന്നാണ് കണക്കുകൂട്ടിയത്.

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, മുസ്ലിം സമുദായത്തില്‍ പള്ളികളില്‍ വനിതകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് ഹൈകോടതിയല്ല മതപണ്ഡിതരാണ് അഭിപ്രായം പറയേണ്ടതെന്ന് പറഞ്ഞു. തെരുവുനായശല്യം രൂക്ഷമായപ്പോഴുണ്ടായ കോടതി ഇടപെടലുകള്‍ പോലെയല്ല മതപരമായ കാര്യങ്ങളിലെ സമീപനമെന്നാണ് ഉദ്ദേശിച്ചത്. കോടതി നിര്‍ദേശങ്ങളുണ്ടായിട്ടും തെരുവുനായശല്യം രൂക്ഷമാകുകയും പട്ടികള്‍ കുരയ്ക്കുന്നതും കടിക്കുന്നതും തുടരുകയാണ്. ഇത്തരം വാചകങ്ങള്‍ വളച്ചൊടിച്ച് ബാങ്കുവിളിയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ നല്‍കിയത്. താന്‍ എന്നും ന്യൂനപക്ഷ നിലപാടുകളെ പിന്തുണച്ച ആളാണ്. ഏകീകൃത സിവില്‍കോഡ് അടക്കം വിഷയങ്ങളിലും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭരണകൂട ഭീകരതക്കെതിരെയുമുള്ള നിലപാടുകളില്‍ മാറ്റമില്ല. മംഗളം, മാധ്യമം തുടങ്ങിയ പത്രങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ക്കെതിരെ സൈബര്‍ സെല്ലിലും പരാതി നല്‍കുമെന്ന് പിള്ള പറഞ്ഞു.

അതിനിടെ, ന്യൂനപക്ഷ സമുദായങ്ങളെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളക്കെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എച്ച്. അനീഷ്ഖാന്‍ കൊട്ടാരക്കര റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. പിള്ളയുടെ വര്‍ഗീയപരാമര്‍ശങ്ങള്‍ ബോധപൂര്‍വമാണെന്നും ക്രിമിനല്‍ ചട്ടപ്രകാരം കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പിള്ളയുടെ നിഷേധം പൊളിച്ചുകൊണ്ട് വിവാദപ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരായി താന്‍ പ്രസംഗിച്ചിട്ടില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള ആണയിടുമ്പോഴും സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍െറ വിവാദപ്രസംഗം വൈറലാകുന്നു.

സോഷ്യല്‍ മീഡിയ കൊണ്ടാടുന്ന പിള്ളയുടെ പ്രസംഗത്തില്‍നിന്ന്:
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിച്ചാലെന്താ. പക്ഷേ, വ്രതത്തോടുകൂടി സ്ത്രീകള്‍ക്ക് പോകാന്‍ കഴിയാത്തതുകൊണ്ടാണ് സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നത്. 41 ദിവസം തുടര്‍ച്ചയായി വ്രതമെടുക്കാന്‍ ചില സമയങ്ങളില്‍ കഴിയാത്തതുകൊണ്ടാണ് വ്രതമെടുക്കാതെ ശബരിമലക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് ആചാര്യന്മാര്‍ വിധിച്ചത്. അല്ലാതെ ആരോടും വിരോധമുള്ളതുകൊണ്ടല്ല. ഇതിനൊക്കെ ചില ചിട്ടകളുണ്ട്. ഇത് ഭരണഘടന തീരുമാനിക്കേണ്ട കാര്യമല്ല. നിയമം അറിയാവുന്നതുകൊണ്ട് ഞാന്‍ പറയുകയാ. സ്ത്രീക്കും പുരുഷനും തുല്യതയുള്ളതുകൊണ്ട് അമ്പലത്തില്‍ കയറാമോ..? എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ..? അങ്ങനെയാണെങ്കില്‍ ഞാനിപ്പോള്‍ കമുകുംചേരിയില്‍നിന്നുകൊണ്ട് ചോദിക്കുകയാ, അങ്ങനെയാണെങ്കില്‍ മുസ്ലിം സ്ത്രീകളെ പള്ളിയില്‍ കയറ്റാതിരിക്കുന്നത് ശരിയാണോ..? എന്താ ആരും ഒന്നും മിണ്ടാത്തത്. അവരെ പേടിയാ കഴുത്തറുക്കും. പള്ളിയില്‍ കയറിക്കൂടെന്ന് മാത്രമല്ലല്ലോ.. ഏതെങ്കിലും ഒരു മുസ്ലിം സ്ത്രീയെ കല്യാണം കഴിക്കുമ്പോള്‍ കഴുത്തില്‍ മാലയിട്ട് മിന്നു കെട്ടുമോ. അങ്ങനെയാണെങ്കില്‍ അവരും കെട്ടണ്ടേ മിന്ന്. പതിനഞ്ച് പതിനാറ് കോടി വരുന്ന ഇന്ത്യയിലെ മുസ്ലിംകളുടെ ആരാധനാലയത്തില്‍ കയറാന്‍ എതെങ്കിലും കോടതിക്ക് പറയാമോ. പിന്നെ കോടതി കാണുകേല. ഇവിടെ ഒരുകാര്യവും ഇല്ലാതെ മനുഷ്യന്‍െറ കഴുത്തറുക്കുകയാ. വെടിവച്ചല്ല ഇപ്പോള്‍ കൊല്ലുന്നത്. ഐഎസ് എന്നു പറയുന്നവര്‍ ഇപ്പോ കഴുത്തറുക്കുകയാ. കോഴിയെ കഴുത്തറുക്കുന്നതുപോലെ. വേദം ചൊല്ലി അങ്ങ് അറുക്കുകയാ ആളുകളെ. അവര് പള്ളിയില്‍ കയറാന്‍ പറയാത്തത് എന്താ..? എന്തുകൊണ്ട് പറയുന്നില്ല. സ്ത്രീയും പുരുഷനും ഒന്നാണ്, ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ഇങ്ങനൊരു വിധിവന്നാല്‍ നാളെ മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ കയറാന്‍ ഞങ്ങള്‍ക്കും അനുവാദമുണ്ട്, അവകാശമുണ്ടെന്ന് പറഞ്ഞ് കേസിനുപോയാല്‍ ഈ ജഡ്ജിമാര്‍ എന്തുചെയ്യും. ജഡ്ജിമാരാണോ തീരുമാനിക്കുന്നത്.

ഹൈന്ദവരുടെ ആചാരങ്ങളില്‍ കടന്നുകയറുകയാ. രാമജന്മ ക്ഷേത്രം. അവിടെ പള്ളിയാണോ, ക്ഷേത്രമാണോ. സുപ്രീംകോടതിയുടെ വിധിയുണ്ട്. നിങ്ങള്‍ കണ്ടിട്ടില്ല. ഞാന്‍ അവിടെ പോയി കണ്ടിട്ടുണ്ട്. ഒരുപാട് ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കുകയാ മുസ്ലിംകള്‍. കാശി. എന്‍െറ അമ്മയുടെ വലിയ ആഗ്രഹമായിരുന്നു കാശിയില്‍ ഇരിക്കണമെന്ന്. അവിടെ കൊണ്ടു ചെന്നപ്പോഴാണ് മനസ്സിലായത് അമ്മക്ക് അവിടെ ഇരിക്കാന്‍ പറ്റിയ ഇടമല്ലെന്ന്. അവിടെ എന്താണ് സ്ഥിതി. കാശിയില്‍ എന്താണ് സ്ഥിതി. അമ്പലം കൈയേറി പള്ളി പണിതിരിക്കുന്നു. കാശി വിശ്വനാഥന്‍െറ നേര്‍ക്ക് പൂവെറിഞ്ഞാല്‍ പോയി വീഴുക പള്ളിയിലാണ്. അത് ഒഴിപ്പിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ബാബരിമസ്ജിദ്. അവിടെ അമ്പലം പണിഞ്ഞോ. 15 കൊല്ലം മുമ്പ് കുറെ പേര്‍ ചുടുകല്ലുമായി പോയല്ളോ എന്നിട്ട് അമ്പലം പണിഞ്ഞോ. ഇപ്പോഴത്തെ പ്രധാനമന്ത്രി പറഞ്ഞു അവിടെ അമ്പലം പണിയുമെന്ന്. പറഞ്ഞിട്ട് വര്‍ഷം രണ്ടായി പണിഞ്ഞോ. നടക്കുകേല.

നമ്മുടെ പിള്ളേരെ പ്രത്യേകം ശ്രദ്ധിക്കണം. ഞാന്‍ പറഞ്ഞതിന്‍െറ അര്‍ഥം മനസ്സിലായല്ലോ. നമ്മുടെ മുറ്റത്തുകൂടെ സുന്നത്ത് കഴിഞ്ഞ് പയ്യന്‍ ഓടിനടക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് ഇടയാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ന് കുരവയിടാന്‍ അറിയാവുന്ന എത്ര പെണ്‍പിള്ളേരുണ്ട്. കുരവയിടാന്‍ ലോകത്ത് അവകാശമുള്ള ഒറ്റ സമുദായമേ ഉള്ളൂ. അത് നായരാണ്. തിരുവനന്തപുരത്തായാലും കുരവക്ക് പകരം കേള്‍ക്കുന്നത് പട്ടിയുടെ കുരയാ. ഞാന്‍ തിരുവനന്തപുരത്ത് പോയാല്‍ താമസിക്കുന്നത് പാര്‍ട്ടി ഓഫിസിലാ. അവിടെ മുസ്ലിംകള്‍ ഇല്ല. ആ എരിയയില്‍ നായന്മാര് മാത്രമാണ്. ഇപ്പോള്‍ കുറെ ആളുകള്‍ വന്നുകൂടിയിട്ടുണ്ട്. പട്ടികജാതിക്കാര് മാത്രമാ. പക്ഷേ ഇപ്പോള്‍ പട്ടിയുടെ കുരപോലെ തന്നെയാണ് അഞ്ച് നേരവും ഉറങ്ങണ്ടാ…അടുത്തൊരു പള്ളി കൊണ്ട് വച്ച് അങ്ങ് ബാങ്ക് വിളിയാ. ഈ ബാങ്ക് വിളിക്കുമ്പോള്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് അവര് നിര്‍ത്തിയും കൊടുക്കണം. എന്നാല്‍, സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൈക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ബാങ്ക് വിളിക്കുകയും ചെയ്യും.

പത്ത് മുസ്ലിംകള്‍ ഒരിടത്ത് എത്തിയാല്‍ അവിടെ ഒരു തൈക്കാവ് പണിയും. ആദ്യം വാങ്ങുന്നത് ഒരു മൈക്കാ. സന്ധ്യക്ക് മൂധേവിയും ലക്ഷ്മിയും വീട് സന്ദര്‍ശിക്കും. അതിനുവേണ്ടിയാണ് നെരിപ്പോട് പുകക്കുന്നത്. നായന്മാര് പിന്നെ സന്ദര്‍ശിക്കില്ല. അച്ഛന്മാര് വീട് സന്ദര്‍ശിക്കും, ക്രൈസ്തവരുടെ. മുസ്ലിംകളും കേറും. മുസ്ലിംകളും ക്രൈസ്തവരും വീടുകളില്‍ കയറും. എന്നാല്‍, ദീപാവലിക്ക് പടക്കം പൊട്ടിച്ചാല്‍ കേസാകും. വാളകത്ത് ഒരു പള്ളിയുണ്ടെങ്കില്‍ തിരുവനന്തപുരത്ത് പള്ളിയെത്ര. വാളകത്ത് ഒരു ക്രൈസ്തവ ദേവാലയം ഉണ്ടായ സ്ഥലത്ത് ഇപ്പോള്‍ നൂറുകണക്കിന് പള്ളിയാ. ചെങ്ങന്നൂരും തിരുവല്ലയില്‍നിന്നും കൊട്ടാരക്കരയില്‍നിന്നും പത്തനാപുരത്തുനിന്നും ഒരാള്‍ ചെന്നാല്‍ ആദ്യം അവര്‍ പള്ളിയുണ്ടാക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top