സാഹിത്യവേദി ഓഗസ്റ്റ് അഞ്ചിന്

getPhoto (6)ഷിക്കാഗോ: 2016 ഓഗസ്റ്റ് മാസ സാഹിത്യവേദിയായ 197-മത് സാഹിത്യവേദി അഞ്ചാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT Prospect, IL) സമ്മേളിക്കുന്നതാണ്. പ്രശസ്ത സിനിമാ നിര്‍മ്മാതാവും, സംവിധായികയും, സമൂഹ്യപ്രവര്‍ത്തകയുമായ അഡ്വ. ലിജി പുല്ലാപ്പള്ളി, ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച്, അനവധി ഗുരുക്കന്മാരുടേയും, മഹര്‍ഷിമാരുടേയും കീഴില്‍ ധ്യാനവിചിന്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ നേടിയ പരിശീലനങ്ങളുടെ പിന്‍ബലത്തില്‍ രചിച്ച “കിങ്ഡം വാര്‍’ എന്ന പുസ്തകത്തിന്റെ ആസ്വാദക ചര്‍ച്ച ഗ്രന്ഥകാരിയുടെ നേതൃത്വത്തില്‍ സാഹിത്യവേദിയില്‍ അരങ്ങേറുന്നതാണ്.

196-മത് സാഹിത്യവേദി ജോസ് ആന്റണി പുത്തന്‍വീട്ടിലിന്റെ അധ്യക്ഷതയില്‍ കൂടി “അച്ചന്‍ നടത്തിയ വഴികളിലൂടെ’ എന്ന പ്രബന്ധം രമാ രാജ അവതരിപ്പിച്ചു. ലക്ഷ്മി നായര്‍ “ഒരു വിലാപം’ എന്ന കവിത എഴുതി അവതരിപ്പിച്ചു. നോവലിസ്റ്റ് മാത്യു മറ്റത്തിലിന്റെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. ഷാജന്‍ ആനിത്തോട്ടത്തിന്റെ കൃതജ്ഞതയോടുകൂടി ഡോ. ചിന്നമ്മ തോമസ് സ്‌പോണ്‍സര്‍ ചെയ്ത സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

197-മത് സാഹിത്യവേദിയിലേക്ക് സാഹിത്യസ്‌നേഹികള്‍ക്ക് സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജി പുല്ലാപ്പള്ളില്‍ (312 804 5450), രാധാകൃഷ്ണന്‍ നായര്‍ (847 634 9529), ജോണ്‍ ഇലക്കാട്ട് (773 282 4955).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment