ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുമെന്നും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്നും ബൊക്കോ ഹറാം

5860362-3x2-940x627അബുജ: ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യുമെന്നും ദേവാലയങ്ങള്‍ ബോംബുവെച്ച് തകര്‍ക്കുമെന്നും നൈജീരിയന്‍ ഭീകരവാദ ഗ്രൂപ്പായ ബൊക്കോ ഹറാമിന്റെ പുതിയ തലവനായ അബു മുസാബ് അല്‍ ബര്‍നാവി. ജനത്തെ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും കാരുണ്യ പ്രവര്‍ത്തികളെന്ന് പറഞ്ഞ സ്വീകരിക്കുന്ന പണം അതിനായി ഉപയോഗിക്കുന്നുണ്ടെന്നും അല്‍ നാബയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബുര്‍നാവി പറയുന്നു.

യുദ്ധത്തില്‍ അകപ്പെടുന്നവര്‍ക്ക് ആഹാരവും താമസവും നല്‍കി കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കുകയാണ്. നൈജീരിയയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ക്രിസ്ത്യാനികളെക്കാളും കൂടുതലായി മുസ്‌ലിംകളാണ് കൊല്ലപ്പെടുന്നത്. ബൊക്കോ ഹറാം യുദ്ധതന്ത്രങ്ങളില്‍ മാറ്റം വരുത്തുകയാണ്. ക്രിസ്ത്യാനികളെ കൊലപ്പെടുത്തുന്നതിലാണ് ഇനി കൂടുതലും ശ്രദ്ധചെലുത്തുകയെന്നും അല്‍ ബര്‍നാവി പറഞ്ഞു. ബൊക്കോ ഹറാമിന്റെ തലവനായിരുന്ന അബുബക്കര്‍ ഷേക്കുവിനെക്കുറിച്ച് വിവരമൊന്നുമില്ല. ഷേക്കുവിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയാണ് അല്‍ ബര്‍നാവിയെ നിയമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Print Friendly, PDF & Email

Leave a Comment