Flash News

ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം, പുസ്തക പ്രകാശനം, പ്രബന്ധ അവതരണം; ആഗസ്ത് 13 ശനിയാഴ്ച

August 4, 2016

Invite Posterകാനഡ: ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്റ്റ് 13 ന് ബ്രാംറ്റണ്‍ കമ്യുണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിന്റെ ഉത്ഘാടന കര്‍മ്മവും, ഇന്ത്യന്‍ പതാക ഉയര്‍ത്തലും, ബഹുമാനപ്പെട്ട ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ദിനേഷ് ഭാട്ടിയ നിര്‍വഹിക്കും.

തുടര്‍ന്ന് പത്ര മാധ്യമരംഗത്തെ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി എഴുതുവാനും, പ്രസിദ്ധീകരിക്കുവാനും, ഇന്‍ഡോ കനേഡിയന്‍ കുടിയേറ്റക്കാര്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ അധികാരതല ദുരുപയോഗം, ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിനു കളങ്കം ചാര്‍ത്തുന്ന രീതിയിലുള്ള വിദേശ ഇടപെടലുകള്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെ ദൃശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങളിലൂടെ സ്വതന്ത്രമായി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വിദേശ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെപ്പറ്റി വിശദമായ പ്രഭാഷണം കനേഡിയന്‍ ജേര്‍ണലിസ്റ്റ് ഫോര്‍ ഫ്രീ എക്സ്‌പ്രഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടോം ഹെന്‍ഹേഫെര്‍ നടത്തും.

രണ്ടാം ലോക മഹായുദ്ധക്കാലത്ത് 1914 -ല്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുമായി കാനഡയുടെ തീരത്തു എത്തിയ കപ്പലിലെ യാത്രക്കാരെ ദിവസങ്ങളോളം ക്ലേശകരമായ കാലാവസ്ഥയില്‍ തടഞ്ഞു വക്കുകയും, തിരികെ അയക്കുകയും ചെയ്ത സാഹചര്യവും, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍ ഇവരെ വധിക്കുകയും ഉണ്ടായി. ഈ സംഭവം നടന്നു 100 വര്‍ഷത്തിന് ശേഷം ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പരസ്യ മാപ്പ് പറഞ്ഞ “കോമഗാട്ട മാരൂ” സാഹചര്യത്തെപ്പറ്റി വിശദമായ പ്രഭാഷണം സോണിയ സിദ്ധു ,മെമ്പര്‍ ഓഫ് പാര്‍ലമെന്റ് നടത്തും.

ഇന്ത്യന്‍ വംശജനും, മലയാളിയും, ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ ആനന്ദ് സതീഷ് എഴുതിയ “Emerson for Digital Age” എന്ന പുസ്തക പ്രകാശനം ഹരീന്ദര്‍ മല്‍ഹി എം പി പി നിര്‍വഹിക്കും.
ഡോ. ശിവ് ചോപ്ര കനേഡിയന്‍ ആരോഗ്യ വകുപ്പ് മേഘലയില്‍ നടക്കുന്ന അഴിമതികളെപ്പറ്റി എഴുതിയ “Corrupt to the Core – Memoirs of Health Canada Whistle blower’’ എന്ന പുസ്തകത്തെ പറ്റിയുള്ള വിശദീകരണവും പ്രകാശനവും നടത്തപ്പെടും.

ആഗസ്റ്റ് 13 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ബ്രാംപ്ടണ്‍ 1 നൈറ്റ്സ്ബ്രിഡ്‌ജ്‌ റോഡ് , സിറ്റി കമ്മ്യൂണിറ്റി സെന്ററില്‍ വിവിധ ഇന്ത്യന്‍ ഭാഷാ മാധ്യമ പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ചടങ്ങിലേക്ക് എല്ലാ ഇന്‍ഡോ കനേഡിയന്‍ മാധ്യമ പ്രവര്‍ത്തകരെയും സ്വാഗതം ചെയൂന്നതായി ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി, ഇവന്റ് ഡയറക്ടര്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  http://www.indocanadianpressclub.org/index.html  / email :info@indocanadianpressclub.org


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top