Flash News

മന്ത്രി ജലീലിന്റെ സൗദി യാത്രക്ക് തടസ്സം; വിദേശകാര്യ മന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന്

August 4, 2016

Keralaaaതിരുവനന്തപുരം: തൊഴില്‍ പ്രശ്നപരിഹാരത്തിന് സൗദി അറേബ്യയിലേക്കുപോകാന്‍ മന്ത്രി കെ.ടി. ജലീലിന് വിദേശകാര്യമന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ല. വെള്ളിയാഴ്ച സൗദിക്ക് തിരിക്കാനിരിക്കുകയായിരുന്നു മന്ത്രി.

സൗദിയിലേക്ക് മന്ത്രി ജലീലിനെയും തദ്ദേശ സ്വയംഭരണ അഡീഷനല്‍ സെക്രട്ടറി വി.കെ. ബേബിയെയും അയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയ ഉടന്‍ നയതന്ത്ര പാസ്പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ എംബസിയിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്നും അവിടെനിന്ന് അറിയിപ്പ് കിട്ടുന്നതനുസരിച്ച് ലഭ്യമാക്കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് അപേക്ഷ നിരസിച്ചത്.

പാസ്പോര്‍ട്ട് ലഭിക്കാത്ത വിവരം അറിഞ്ഞിട്ടില്ലെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. 48 മണിക്കൂര്‍ കഴിഞ്ഞേ തീരുമാനം അറിയിക്കൂവെന്നാണ് ബുധനാഴ്ച കേന്ദ്രത്തില്‍നിന്ന് അറിയിച്ചതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും മലയാളികളുടെ പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കാനും ലക്ഷ്യമിട്ടായിരുന്നു ജലീലിന്‍െറ യാത്ര. തിരികെ വരുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി ജലീല്‍ പറഞ്ഞിരുന്നു.

അങ്ങേയറ്റം നിര്‍ഭാഗ്യകരമായ കാര്യമാണിതെന്ന് മന്ത്രി ജലീല്‍ പ്രതികരിച്ചു. യാത്രയ്ക്കുള്ള അനുമത്രി നിഷേധിച്ചതിന്‍റെ കാരണം എന്തെന്നറിയില്ല. ഈ നടപടിക്ക് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ടോ എന്നുമറിയില്ല. സൗദിയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ലഭിക്കുമായിരുന്ന ഒരു നിയമസഹായ പരിരക്ഷയ്ക്കാണ് ഇതിലൂടെ തടസം വന്നിരിക്കുന്നത്.”ജലീല്‍ പറഞ്ഞു. ഇനി ഒരു പക്ഷെ യു.പി, തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തില്‍, സംസ്ഥാന പ്രതിനിധികള്‍ സൗദി അറേബ്യയിലേക്ക് പോകുന്നത് പ്രോത്സഹിപ്പിക്കപ്പെടാതിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയമായിരിക്കാം ഇത്.

സൗദിയില്‍ അകപ്പെട്ടിരിക്കുന്നവരില്‍ അധികവും യു.പി സ്വദേശികളാണ്. എന്നെ പോകാന്‍ അനുവദിച്ചാല്‍, യു.പിയില്‍ നിന്നും പ്രതിനിധികള്‍ ഇതേ ആവശ്യം ഉന്നയിക്കും. ഇത് തടയിടാനായിരിക്കണം വിദേശകാര്യ മന്ത്രാലയം ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊണ്ടതെന്നും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പങ്കു വച്ചു.
.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “മന്ത്രി ജലീലിന്റെ സൗദി യാത്രക്ക് തടസ്സം; വിദേശകാര്യ മന്ത്രാലയം നയതന്ത്ര പാസ്പോര്‍ട്ട് നല്‍കിയില്ലെന്ന്”

  1. മുഹമ്മദ് ഷാഫി, ജിദ്ദ says:

    അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിദേശകാര്യ മന്ത്രി സുഷമസ്വരാജ് വളരെ ഭംഗിയായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ കേന്ദ്രത്തില്‍ നിന്ന് ഒരു സംഘം തന്നെ ഇവിടെ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയും ഇവിടത്തെ സാമൂഹ്യസംഘടനകളും പ്രവര്‍ത്തകരുമൊക്കെ തൊഴില്‍ നഷ്ടപ്പെട്ട് നട്ടം തിരിയുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ രംഗത്തുണ്ട്. കൂടാതെ സൗദി രാജാവ് തന്നെ ഇക്കാര്യത്തില്‍ ഇടപെട്ട് വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. അവര്‍ “മലയാളികളെ മാത്രം” തിരഞ്ഞുപിടിച്ചല്ല സഹായിക്കുന്നത്. മൊത്തം ഇന്ത്യക്കാരെയാണ്. ജലീല്‍ ഇവിടെ വന്ന് എന്തു ചെയ്യാനാ? ഒരു കൂട്ടം മനുഷ്യര്‍ പട്ടിണി കിടന്ന് നരകിക്കുമ്പോള്‍ അവിടെ മലയാളികള്‍ക്ക് മാത്രം ബിരിയാണി വിളമ്പാനോ? ആദ്യം ഇന്ത്യക്കാരനാകൂ….എന്നിട്ട് മനുഷ്യത്വം കാണിക്കാന്‍ പഠിക്ക്.

    എത്ര നാളായി ശമ്പളമോ ഭക്ഷണമോ ഇല്ലാതെ നൂറുകണക്കിനു പേര് ഇവിടെ പെടാപാട് പെട്ടു. അപ്പോഴൊന്നും തിരിഞ്ഞു നോക്കാത്ത പിണറായി വിജയനും മന്ത്രിസഭയും ഇപ്പോള്‍ കേന്ദ്രം ഇടപെട്ടപ്പോള്‍ ധൃതി പിടിച്ച് ജലീലിനെ പറഞ്ഞയക്കുന്നതിന്റെ ഉദ്ദേശം വോട്ടു ബാങ്ക് തന്നെ. ദയവു ചെയ്ത് നിങ്ങള്‍ ഇതില്‍ ഇടപെട്ട് ആ പാവപ്പെട്ടവരുടെ കഞ്ഞിയില്‍ മണ്ണു വാരിയിടരുത്. ജോലിയും കൂലിയും നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വരുന്നവരെ അവിടെ സ്വസ്ഥമായി കഴിയാനുള്ള എന്തെങ്കിലും സഹായം ചെയ്തുകൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top